ട്രക്കിന് മുകളിൽ ബൈക്ക് പായിപ്പിച്ച് ഷാരൂഖ് ഖാൻ, നടന്റെ മടങ്ങി വരവ് വെറുതെയല്ലെന്ന് ആരാധകർ, ചിത്രങ്ങൾ പുറത്ത്...
text_fieldsനാലു വർഷത്തെ ഇടവേളക്ക് ശേഷം പ്രദർശനത്തിനെത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25നാണ് പ്രദർശനത്തിനെത്തുന്നത്. ദീപിക പദുകോൺ നായികയായി എത്തുന്ന ചിത്രത്തിൽ നടൻ ജോൺ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പത്താൻ പ്രദർശനത്തിനൊരുങ്ങുമ്പോൾ ചിത്രത്തിലെ ആകാംക്ഷജനിപ്പിക്കുന്ന സംഘട്ടനരംഗങ്ങൾ പുറത്തു വരുകയാണ്. ട്രേഡ് അനലിസ്റ്റ് തരുൺ ആദർശാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എസ്. ആർ.കെയുടെ ബൈക്കിലുളള സംഘട്ടനരംഗത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഈ ചിത്രത്തിനോടൊപ്പം പത്താനിലെ രണ്ട് രംഗങ്ങളും ചിത്രങ്ങളും തരുൺ ട്വീറ്റ് ചെയ്തിട്ടുണ്ട്. എട്ട് രാജ്യങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
'എട്ട് രാജ്യങ്ങളിലായി പത്താൻ... ഇന്ത്യ, സ്പെയിൻ, യു.എ.ഇ, തുർക്കി, റഷ്യ, സൈബീരിയ, ഇറ്റലി, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ എന്നീ എട്ട് രാജ്യങ്ങളിലാണ് പത്താൻ ചിത്രീകരിച്ചത്... 2023 ജനുവരി 25ന് ഹിന്ദി,തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും'- ചിത്രത്തിനോടൊപ്പം ട്വീറ്റ് ചെയ്തു.
എസ്. ആർ.കെയുടെ പിറന്നാൾ ദിനത്തിൽ എത്തിയ ടീസറിന് മികച്ച അഭിപ്രായഭമായിരുന്നു ലഭിച്ചത്. നടന്റെ കേവലമൊരു മടങ്ങി വരവായിക്കില്ല ചിത്രമെന്നുളള സൂചനയായിരുന്നു ടീസർ നൽകിയത്. കൂടാതെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പോസ്റ്ററിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഷാരൂഖ് ഖാനോടൊപ്പം തോക്കേന്തി നിൽക്കുന്ന ദീപികയും ജോൺ എബ്രഹാമുമായിരുന്നു പുതിയ പോസ്റ്ററിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

