Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

22 ദിവസം 963 കോടി; 'പത്താൻ' വെള്ളിയാഴ്ച പ്രദർശിപ്പിക്കുന്നത് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ

text_fields
bookmark_border
Shah Rukh Khan  Movie Finally Reduce Pathaan as ticket prices
cancel

ബോളിവുഡ് റെക്കോർഡുകൾ മറികടന്ന് ഷാറൂഖ് ഖാന്റെ പത്താൻ ജൈത്രയാത്ര തുടരുകയാണ്. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം തിയറ്ററുകളിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. 22 ദിവസം പിന്നിടുമ്പോൾ 963 കോടിയാണ് ആഗോളതലത്തിൽ പത്താൻ സ്വന്തമാക്കിരിക്കുന്നത്. ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണിത്.

പത്താൻ ആയിരം കോടിയിലേക്ക് അടുക്കുമ്പോൾ ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. വെള്ളിയാഴ്ച 110 രൂപക്കാണ് ടിക്കറ്റ് ലഭിക്കുക. കൂടാതെ ചിത്രത്തിന്റെ വിജയം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പത്താൻ ടീം. പി.വി.ആർ,ഐനോക്സ്, സിനിപോളിസ്, മിറാജ്, മൂവിടൈം, മുക്ത എ2 എന്നിവരുടെ സഹകരണത്തോടെയാണ് പത്താന്റെ വിജയം ആഘോഷിക്കുന്നത്.

നാല് വർഷത്തിന് ശേഷം പുറത്ത് ഇറങ്ങുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ദീപിക പദുകോൺ ആണ് നായിക. നടൻ ജോൺ എബ്രഹാമും ചിത്രത്തിൽ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോൺ നെഗറ്റീവ് വേഷത്തിലാണ് എത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan Movie Finally Reduce Pathaan as ticket prices
Next Story