Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആസിഡ് ആക്രമണത്തെ അതിജീവിച്ചവരോടൊപ്പം ഷാരൂഖ് ഖാൻ; ‘ദിൽവാല’ എന്ന് വിശേഷിപ്പിച്ച് ആരാധകർ
text_fieldsbookmark_border
കൊൽക്കത്ത: ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ സന്ദർശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ച മത്സരം കാണാനെത്തിയപ്പോഴാണ് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരിൽ കാണാനും സംസാരിക്കാനും ഷാരൂഖ് സമയം ചെലവഴിച്ചത്.
ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മീർ ഫൗണ്ടേഷൻ ഷാരൂഖ് തന്റെ പരേതനായ പിതാവിന്റെ പേരിൽ നടത്തുന്നതാണ്. നിരവധി പേരുടെ ശസ്ത്രക്രിയ ചെലവ് മീർ ഫൗണ്ടേഷൻ വഹിക്കുന്നുണ്ട്.
പ്രിയപ്പെട്ട താരം ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ കാണാൻ സമയം ചെലവഴിച്ചതിൽ അഭിനന്ദനവുമായി ആരാധകർ രംഗത്തെത്തി. 'ദിൽവാല' എന്നാണ് ആരാധകർ ഷാരൂഖിനെ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

