Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാൻ ഖാന്റെ പിറന്നാളിന് ഷാറൂഖ് ഖാന്റെ സ്നേഹസമ്മാനം! വിഡിയോ

text_fields
bookmark_border
Shah Rukh Khan gives Salman Khan warm hug on his birthday as they party together; video viral
cancel

അടുത്ത സുഹൃത്തുക്കളാണ് സൽമാൻ ഖാനും ഷാറൂഖ് ഖാനും. ഇവരുടെ സൗഹൃദം ബോളിവുഡിൽ ചർച്ചയാണ്. തിയറ്ററുകളിൽ മുഖാമുഖം എത്താറുണ്ടെങ്കിലും ജീവിതത്തിൽ അങ്ങനെയല്ല. പ്രതിസന്ധിഘട്ടങ്ങളിൽ ഇരുവരും പരസ്പരം പിന്തുണച്ച് കൂടെ നിൽക്കാറുണ്ട്.

ഇപ്പോഴിതാ സൽമാൻ ഖാന്റെ 57ാം പിറന്നാൾ ആഘോഷമാക്കുകയാണ് ഷാറൂഖ് ഖാൻ. പ്രിയപ്പെട്ട സുഹൃത്തിന് നേരിട്ടെത്തിയാണ് എസ്.ആർ. കെ ആശംസ നേർന്നത്. ഖാന്മാരുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പിറന്നാൾ പാർട്ടിക്ക് ശേഷം സ്നേഹപൂർവ്വം ഷാറൂഖിനെ യാത്രയാക്കുന്ന സൽമാനെയാണ് വിഡിയോയിൽ കാണുന്നത്. കാറിന്റെ ഡോർ തുറന്ന് യാത്രയാക്കിയതിന് ശേഷമാണ് സൽമാൻ മടങ്ങുന്നത്. പോകുന്നതിന് മുൻപ് പ്രിയ സുഹൃത്തിനെ ആലിംഗനം ചെയ്യാനും സ്നേഹചുംബനം നൽകാനും ഷാറൂഖ് മറന്നില്ല. താരങ്ങളുടെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. സൗഹൃദത്തിന് ഉദാഹരണമാണ് ഇരുവരുമെന്നാണ് ആരാധകർ പറയുന്നത്.

ഷാറൂഖിന് പുറമെ നടി പൂജ ഹെഗ്ഡെ, കാർത്തിക് ആര്യൻ, സുനിൽ ഷെട്ടി, തബു എന്നിവരും നടന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. സൽമാന്റെ സഹോദരി അർപിതയുടെ മകൾ ആയത് ശർമയുടെ പിറന്നാളും നടനോടൊപ്പം ആഘോഷിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan gives Salman Khan warm hug on his birthday as they party together; video viral
Next Story