ഷാറൂഖ് നിരാശപ്പെടുത്തിയോ! ദീപികയുടേയും ജോൺ എബ്രഹാമിന്റേയും വേറെ ലെവൽ പ്രകടനം -പത്താൻ
text_fieldsഅഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം പത്താനിലൂടെ ഗംഭീര മടങ്ങി വരവ് നടത്തിയിരിക്കുകയാണ് ഷാറൂഖ് ഖാൻ. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ഏകദേശം രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ മുക്കാൽ ഭാഗത്തിലും ഷാറൂഖ് ഖാൻ നിറഞ്ഞാടുകയാണ്. കിങ് ഖാൻ ഈസ് ബാക്ക് എന്നാണ് ചിത്രം കണ്ടതിന് ശേഷം ആരാധകർ പറയുന്നത്.
പത്താനിൽ ദേശസ്നേഹിയായ ഒരു സൈനികനായിട്ടാണ് എസ്. ആർ.കെ എത്തുന്നത്. 2019 ൽ ഇന്ത്യ നീക്കം ചെയത് ആർട്ടിക്കിൾ 370 ന്റെ പശ്ചാത്തലത്തിലാണ് കഥ ആരംഭിക്കുന്നത്. ആർട്ടിക്കിൾ 370 നീക്കം ചെയ്തതോടെ ഇന്ത്യയോട് പ്രതികാരം ചെയ്യാൻ പാകിസ്താൻ തുനിയുന്നു. ഇതിനായി ജോൺ എബ്രഹാമിന്റെ കഥാപാത്രമായ ജിമ്മിന്റെ നേതൃത്വത്തിലുളള തീവ്രവാദ ഏജൻസിയെ സമീപിക്കുന്നു. ജിമ്മിന്റെ നേതൃത്തിലുള്ള തീവ്രവാദ ഏജൻസിയുമായിട്ടുള്ള ഷാറൂഖ് ഖാന്റെ പോരാട്ടമാണ് ചിത്രം.
കെട്ടിലും മട്ടിലും ഏറെ പുതുമകളോടെയാണ് പത്താന്റെ ഓരോ സീനും സംവിധായകൻ സിദ്ധാർഥ് ആനന്ദ് ഒരുക്കിയിരിക്കുന്നത്. ഷാറൂഖ് ഖാനെ പ്രശംസിക്കുന്നതിനോടൊപ്പം തന്നെ ദീപിക പദുകോണിന്റേയും ജോൺ എബ്രഹാമിന്റേയും പ്രകടനം കൈയടി നേടുന്നുണ്ട്. ജോൺ, ദീപിക എന്നിവരുടെ കരിയറിലേയും മികച്ച ചിത്രങ്ങളിലൊന്നാണ് പത്താനെന്നാണ് ചിത്രം കണ്ടതിന് ശേഷം ആരാധകർ പറയുന്നത്.
തുടരെ പരാജയങ്ങള്‍ നേരിട്ട ബോളിവുഡ് ബോക്സ് ഓഫീസില്‍ പത്താന്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് മുകളില്‍ നില്‍ക്കുന്ന അനുഭവമാണ് പത്താന്‍ സമ്മാനിച്ചതെന്നും ആരാധകർ ട്വീറ്റ് ചെയ്യുന്നു. അതേസമയം വിവാദങ്ങളൊന്നും ചിത്രത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

