ഷാറൂഖ് ഖാന്റെ പിറന്നാൾ ആഘോഷം; മൊബൈൽ ഫോൺ മോഷണം പോയതായി ആരാധകർ
text_fieldsഷാറൂഖ് ഖാന് പിറന്നാൾ ആശംസ നേരാനായി മന്നത്തിന് മുന്നിലെത്തിയ ആരാധകരിൽ പലരുടെയും മൊബൈൽ ഫോൺ മോഷണം പോയതായി പരാതി. നവംബർ രണ്ടിനായിരുന്നു നടന്റെ 58ാം പിറന്നാൾ. നൂറ് കണക്കിന് ആരാധകരാണ് പിറന്നാൾ ആശംസ നേരാനായി ഷാറൂഖ് ഖാന്റെ വീടായ മന്നത്തിന് മുന്നിലെത്തിയത്. ആരാധകരുടെ ആശംസ നടൻ നേരിട്ടെത്തി സ്വീകരിക്കുകയും ചെയ്തിരുന്നു.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടവരിൽ ദേശീയ മാധ്യമത്തിലെ ഫോട്ടോഗ്രാഫറും ഉൾപ്പെടുന്നുണ്ട്. ഇയാളാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. 'ഉച്ചക്ക് 12.30 ഓടെയാണ് മൊബൈൽ ഫോൺ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം മന്നത്തിന് മുന്നിൽ പരിശോധന നടത്തുമ്പോഴാണ് മറ്റുളളവരുടെയും ഫോൺ നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്ന്' പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മറ്റുള്ളവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
മൊബൈൽ ഫോൺ നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എല്ലാ വർഷം പിറന്നാൾ ദിനത്തിൽ മന്നത്തിന് മുന്നിൽ കിങ് ഖാനെ കാണാൻ ആരാധകർ എത്താറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.