Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിലത്തിരുന്ന് ഫോട്ടോക്ക് പോസ് ചെയ്ത ഷാറൂഖ് ഖാൻ; മകന്റെ സ്കൂളിൽ പുതിയ ലുക്കിൽ നടൻ

text_fields
bookmark_border
Shah Rukh Khan attends AbRam’s school event, poses with teachers and students
cancel

സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ ഷാറൂഖ് ഖാൻ ശ്രമിക്കാറുണ്ട്. മക്കളായ ആര്യനെയും സഹാനയെയും അബ്രാമിനെയും പിന്തുണച്ച് എസ്. ആർ.കെ എപ്പോഴും എത്താറുണ്ട്. ഇളയമകൻ അബ്രാമിന്റെ സ്കൂളിലെ നിത്യ സന്ദർശകനാണ് ഷാറൂഖ്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ എല്ലാ പരിപാടികൾക്ക് നടൻ കുടുംബസമേതം എത്താറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നിന്നുള്ള ഷാറൂഖ് ഖാന്റെ ചിത്രങ്ങളാണ്. സ്കൂളിൽ സംഘടിപ്പിച്ച ഒരു ഇവന്റിൽ മുഖ്യാതിഥിയായിട്ടാണ് എസ്.ആർ.കെ എത്തിയത്. കുട്ടികളുടെ കലാപരിപാടികൾ കണ്ട് ആസ്വദിച്ചതിന് ശേഷമാണ് താരം മടങ്ങിയത്. കൂടാതെ കുഞ്ഞുങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. ഷാറൂഖ് ഖാൻ യൂണിവേഴ്സ് ഫാൻ ക്ലബ് എന്ന എക്സ് അക്കൗണ്ടിലൂടെയാണ് സ്കൂളിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നത്. നടന്റെ പുതിയ ലുക്ക് വൈറലായിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പായിരുന്നു അബ്രാമിന്റെ സ്കൂളിലെ വാർഷിക ദിനാഘോഷം. ഐശ്വര്യ റായ് - അഭിഷേക് ബച്ചൻ ദമ്പതികളുടെ മകളായ ആരാധ്യക്കൊപ്പം ഒരു സ്കിറ്റിൽ അബ്രാം എത്തിയിരുന്നു. അന്ന് പിതാവിന്റെ സിഗ്നേച്ചർ പോസ് അനുകരിച്ചിരുന്നു. മകന്റെ പരിപാടി കാണാൻ നടൻ കുടുംബസമേതമായിരുന്നു എത്തിയത്. അബ്രമിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്.

അച്ഛൻ ഷാറൂഖ് ഖാന്റെ പാതപിന്തുടർന്ന് മകൾ സുഹാന ബോളിവുഡിൽ എത്തിയിട്ടുണ്ട്. സോയ അക്തർ സംവിധാനം ചെയ്ത ആർച്ചീസിലൂടെയായിരുന്നു തുടക്കം. മൂത്ത മകൻ ആര്യൻ തന്റെ ആദ്യത്തെ വെബ്സീരീസിന്റെ പണിപ്പുരയിലാണ്. സംവിധാനത്തിൽ താൽപര്യമുള്ള ആര്യൻ ഷാറൂഖിനെവെച്ചുകൊണ്ട് ഒരു പരസ്യ ചിത്രം ഒരുക്കിയിരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan attends AbRam’s school event, poses with teachers and students
Next Story