Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഡിന്നർ മാത്രം...

'ഡിന്നർ മാത്രം മതിയോ'... നന്ദി അറിയിച്ച ഷാറൂഖിന് മറുപടിയുമായി മോഹൻലാൽ

text_fields
bookmark_border
ഡിന്നർ മാത്രം മതിയോ...  നന്ദി അറിയിച്ച ഷാറൂഖിന് മറുപടിയുമായി മോഹൻലാൽ
cancel

ന്റെ ചിത്രമായ' ജവാനി' ലെ സിന്ദ ബന്ദ എന്ന ഗാനത്തിന് ചുവടുവെച്ച മോഹൻലാലിന് ആശംസയുമായി ബോളിവുഡ് താരം ഷാറൂഖ് ഖാൻ എത്തിയിരുന്നു.മോഹൻലാൽ അതിശയിപ്പിച്ചുവെന്നാണ് നൃത്ത വിഡിയോ എക്സിൽ പങ്കുവെച്ച് കൊണ്ട് ഷാറൂഖ് കുറിച്ചത്. കൂടാതെ ഡിന്നർ കഴിക്കാൻ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഷാറൂഖിന് മറുപടിയുമായി മോഹൻലാൽ എത്തിയിരിക്കുകയാണ്. ഷാറൂഖിനെ പോലെ നൃത്തം ചെയ്യാൻ ആർക്കും കഴിയില്ലെന്നാണ് മോഹൻലാൽ പറയുന്നത്. കൂടാതെ ഡിന്നർ മാത്രം പോരെന്നും പ്രഭാത ഭക്ഷണവും വേണമെന്നും മോഹൻലാൽ ട്വീറ്റ് ചെയ്തു.

'പ്രിയ ഷാറൂഖ്, നിങ്ങളെപ്പോലെ മറ്റാർക്കും ഇത് ചെയ്യാൻ കഴിയില്ല. അനുകരണം പോലും അസാധ്യമാകുന്ന വിധം, സ്വന്തം ശൈലിയിൽ ജീവിക്കുന്ന വ്യക്തിയാണ്, ഒറിജനൽ സിന്ദാ ബന്ദാ! നല്ല വാക്കുകൾക്ക് നന്ദി. പിന്നെ... ഡിന്നർ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു 'സിന്ദാ ബന്ദാ' പിടിച്ചാലോ?', മോഹൻലാൽ മറുപടിയായി എക്സിൽ കുറിച്ചു.

ഒരു അവാർഡ് നിശയിലാണ് ' ജവാനി' ലെ സിന്ദ ബന്ദ എന്ന് തുടങ്ങുന്ന ഗാനത്തിന് മോഹൻലാൽ ചുവടുവെച്ചത്. താരത്തിന്റെ നൃത്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷാറൂഖ് ഖാൻ ആരാധകരും കിങ് ഖാന്റെ വിഡിയോ ഏറ്റെടുത്തിട്ടുണ്ട്.

പോയവർഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഷാറൂഖ് ഖാന്റെ ജവാൻ. തമിഴ് സംവിധായകൻ അറ്റ്ലിയാണ് ചിത്രം ഒരുക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanMohanlal
News Summary - Shah Rukh Khan Asks Mohanlal 'Your Place Or Mine' After He Says They Should Groove To Zinda Banda Over Breakfa
Next Story