
ആര്യനും ഷാറൂഖും സ്റ്റേഡിയത്തിൽ Picture Courtesy: bollywoodhungama.com
പ്രിയ പുത്രൻ ആര്യനുണ്ട്; ഷാറൂഖിനൊപ്പം കളി കാണാൻ
text_fieldsമുംബൈ: ബോളിവുഡ് മെഗാസ്റ്റാർ ഷാറൂഖ് ഖാൻ കുടുംബത്തോടൊപ്പം ദുബൈയിലാണുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറിലെ മത്സരങ്ങൾ കാണുന്നതിനാണ് 'ബോളിവുഡിെൻറ ബാദ്ഷാ' ഗൾഫിലെത്തിയിട്ടുള്ളത്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിെൻറ ഉടമസ്ഥൻ കൂടിയാണ് ഷാറൂഖ്.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം കളി കാണാൻ ഷാറൂഖിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. പ്രിയ പുത്രൻ ആര്യൻ ഖാൻ. ഈ മാസാദ്യം കളി കാണാൻ സ്റ്റേഡിയത്തിലെത്തിയിരുന്ന ഷാറൂഖ് കഴിഞ്ഞ ദിവസം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നൈറ്റ്റൈഡേഴ്സിെൻറ മത്സരം നേരിൽ കാണുന്നതിനായാണ് മകനൊപ്പമെത്തിയത്. കൗമാരത്തിലെത്തി നിൽക്കുന്ന ആര്യൻ, മത്സരത്തിനിടെ പിതാവിനൊപ്പം തമാശകൾ പങ്കിടുന്നതും കാണാമായിരുന്നു. ഷാറൂഖ് മാസ്ക് അണിഞ്ഞ് സ്റ്റേഡിയത്തിലെത്തിയപ്പോൾ മാസ്കില്ലാതെയായിരുന്നു ആര്യൻ ഗാലറിയിലുണ്ടായിരുന്നത്.
ഷാറൂഖും മകനും ഗാലറിയിൽ പിന്തുണക്കാനുണ്ടായിരുന്നിട്ടും പക്ഷേ, കൊൽക്കത്തക്ക് അതിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാനായില്ല. ബാംഗ്ലൂരിനെതിരെ 82 റൺസിെൻറ വമ്പൻ തോൽവിയായിരുന്നു ടീമിനെ കാത്തിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
