Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഷെയ്ഡ്സ് ഓഫ് ലൈഫ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

text_fields
bookmark_border
‘ഷെയ്ഡ്സ് ഓഫ് ലൈഫ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
cancel

ജീവിതത്തിന്‍റെ നിറഭേദങ്ങൾ പ്രമേയമാക്കി നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ആന്തോളജി ചിത്രമാണ് ഷെയ്ഡ്സ് ഓഫ് ലൈഫ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ചിത്രീകരണം അവസാന ഘട്ടത്തിലുള്ള ‘ഷെയ്ഡ്സ് ഓഫ് ലൈഫ്’ പാമ്പും കയറും, വേൽ, കളവ്, റൂഹ്, എന്നീ നാലു കഥകൾ കോർത്തിണക്കിയതാണ്. നിയാസ് ബക്കർ, കുമാർ സുനിൽ, ദാസൻ കോങ്ങാട്, അബു വളയംകുളം, ഭാസ്‌ക്കർ അരവിന്ദ്, ടെലിഫോൺ രാജ്, സത്യന്‍ പ്രഭാപുരം, സ്വാതി മോഹനൻ, കാർത്തിക്, സാമി, രാജീവ് പിള്ളത്ത്, സക്കറിയ, ശ്രീജ കെ. ദാസ്, ആതിര സുരേഷ്, ഉത്തര, രമണി മഞ്ചേരി, സലീഷ ശങ്കർ, ബിനി, ബേബി സൗപർണിക, നിരുപമ രാജീവ്, ശിവദ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


സുദേവൻ, വിജീഷ് തോട്ടിങ്കൽ, നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ് എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. ക്ലാസിക് മീഡിയ എന്‍റർടെയിൻമെന്‍റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂർ നിർവഹിക്കുന്നു. ഡോ. താര ജയശങ്കർ, ഗണേഷ് മലയത്ത്, ഫൈസൽ പൊന്നാനി, പൊന്മണി, ജയദേവൻ അലനല്ലൂർ എന്നിവർ എഴുതിയ വരികൾക്ക് ബിജിപാൽ, വിഷ്ണു ശിവശങ്കർ, ജയദേവൻ അലനല്ലൂർ എന്നിവർ സംഗീതം പകർന്നിരിക്കുന്നു. അനുരാധ ശ്രീറാം, സിത്താര കൃഷ്ണകുമാർ, പ്രണവ് സി.പി., റാസ റസാഖ്, യൂനായിസോ, ജയദേവൻ അലനലൂർ എന്നിവരാണ് ഗായകർ.

പഞ്ചാത്തല സംഗീതം - പി.എസ്. ജയഹരി, വിഷ്ണു ശിവശങ്കർ, സാം സൈമൺ ജോർജ്, എഡിറ്റിങ് - സച്ചിൻ സത്യ, ഷബീർ എൽ.പി, അശ്വിന്‍ ബാബു, ചമയം- അർഷാദ് വർക്കല, വസ്ത്രാലങ്കാരം - ഫെമിന ജബ്ബാർ, കലാസംവിധാനം - ജയൻ ക്രയോൺ, രവി ചാലിശ്ശേരി, ജയദേവൻ അലനല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ - രജീഷ് പത്തംകുളം, കളറിസ്റ്റ് - ലിജു പ്രഭാകർ, നിശ്ചല ഛായാഗ്രഹണം - ഷംനാദ് മാട്ടയ, കാസ്റ്റിങ് ഡയറക്ടർ - അബു വളയംകുളം, പരസ്യകല - കിഷോർ ബാബു പി.എസ്, സഹനിർമ്മാണം - വിഷ്ണു ബാലകൃഷ്ണൻ, എക്താര പ്രൊഡക്ഷൻസ്, പി.ആർ.ഒ - എ.എസ്. ദിനേശ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - shades of life first look poster
Next Story