Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി നടി; പിന്തുണയുമായി കങ്കണ

text_fields
bookmark_border
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റിലൂടെയാണ് നടി ആരോപണമുന്നയിച്ചത്
അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി നടി; പിന്തുണയുമായി കങ്കണ
cancel

മുംബൈ: സംവിധായകനും ആക്ടിവിസ്റ്റുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി തെലുങ്ക്-ഹിന്ദി നടി പായൽ ഘോഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റിലൂടെയാണ് നടി ആരോപണമുന്നയിച്ചത്. പായൽ ഘോഷിന് പിന്തുണയുമായി ബോളിവുഡ് നടി കങ്കണ റണാവത്തും രംഗത്തെത്തി.

തന്നോട് അനുരാഗ് കശ്യപ് അങ്ങേയറ്റം മോശമായി പെരുമാറിയെന്ന് പായൽ ഘോഷ് ആരോപിക്കുന്നു. പ്രധാനമന്ത്രി ഇക്കാര്യത്തിൽ നടപടിയെടുക്കണം. ഈ സർഗാത്മക വ്യക്തിയുടെ പിന്നിലുള്ള രാക്ഷസനെ രാജ്യത്തിന് കാട്ടിക്കൊടുക്കണം. തന്‍റെ സുരക്ഷ അപകടത്തിലാകുമെന്ന് അറിയാം. ദയവുചെയ്ത് രക്ഷിക്കണം -നടി ട്വീറ്റ് ചെയ്തു.

തെലുങ്ക് ടി.വി ചാനലിന് നൽകിയ അഭിമുഖത്തിന്‍റെ ലിങ്ക് നടി പങ്കുവെച്ചിട്ടുണ്ട്. 2014ലാണ് കശ്യപ് തന്നോട് മോശമായി പെരുമാറിയതെന്ന് പായൽ ഘോഷ് പറയുന്നു. കശ്യപിനെ കാണാൻ വീട്ടിൽ ചെന്നപ്പോഴാണ് ദുരനുഭവം ഉണ്ടായത്. ഇതിന് ശേഷം തനിക്ക് മെസേജുകൾ അയച്ചിട്ടുണ്ട്. എന്നാൽ, ഇവയുടെയൊന്നും തെളിവ് തന്‍റെ കൈയിലില്ലെന്നും താൻ ഫോണുകൾ മാറ്റിയെന്നും സ്ക്രീൻ ഷോട്ടുകൾ എടുത്ത് സൂക്ഷിച്ചിട്ടില്ലെന്നും നടി പറഞ്ഞു.

നടിക്ക് പിന്തുണയുമായി കങ്കണ റണാവത്ത് ട്വീറ്റ് ചെയ്തു. അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട കങ്കണ മിടൂ ഹാഷ് ടാഗോടു കൂടിയാണ് പായലിന്‍റെ ട്വീറ്റ് പങ്കുവെച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story