ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത് നാല് ചിത്രങ്ങൾ
text_fieldsഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത് നാല് ചിത്രങ്ങളാണ്. ഋഷഭ് ഷെട്ടി നായകനായെത്തിയ കാന്താര ചാപ്റ്റർ1, ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ഇഡ്‌ലി കടൈ, ആന്തോളജി ചിത്രം മധുരം ജീവാമൃത ബിന്ദു ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത്.
കാന്താര ചാപ്റ്റർ1
മേക്കിങ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച കാന്താര ചാപ്റ്റർ1 ഒ.ടി.ടിയിലേക്ക്. ഋഷഭ് ഷെട്ടി നായകനായെത്തിയ ചിത്രത്തിൽ രുക്മിണി വസന്ത്, ഗുൽഷാൻ ദേവയ്യ, ജയറാം എന്നിവരും പ്രധാന വേഷലെത്തിയത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ഒക്ടോബർ 31ന് ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും സ്ട്രീം ചെയ്യും. കാന്താരയുടെ തുടർച്ചയായി പ്രഖ്യാപിച്ച സിനിമയാണ് 'കാന്താര 2'. എന്നാൽ ഇത് യഥാർത്ഥത്തിൽ ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല, മറിച്ച് പ്രീക്വൽ (പൂർവ്വകഥ) ആണ്. ആദ്യ ഭാഗത്തെക്കാൾ ഏകദേശം മൂന്നിരട്ടി ബജറ്റിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് 26 ദിവസങ്ങൾ പിന്നിടുമ്പോഴും ചിത്രം തിയറ്ററുകളിൽ വൻ വിജയം തുടരുകയാണ്. 2025ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി ഈ ചിത്രം ഇതിനോടകം മാറിക്കഴിഞ്ഞു.
ഇഡ്‌ലി കടൈ
ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വാത്തി, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്കും വരാനിരിക്കുന്ന 'നിലാവുക്ക് എൻ മേൽ എന്നടി കൊബം' എന്ന ചിത്രത്തിനും ശേഷം സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ ധനുഷിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഇഡ്‌ലി കടൈ'. ഇഡ്‌ലി കടൈയുടെ ഛായാഗ്രഹണം കിരൺ കൗശിക്, എഡിറ്റിങ് പ്രസന്ന ജി.കെ, പ്രൊഡക്ഷൻ ഡിസൈൻ ജാക്കി എന്നിവരാണ് നിർവഹിക്കുന്നത്. ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നാണ് ലഭിച്ചത്. തമിഴ്നാട്ടിൽ നിന്ന് മാത്രം 10.75 കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 29ന് സ്ട്രീമിങ് ആരംഭിക്കും.
മധുരം ജീവാമൃത ബിന്ദു
മലയാളത്തിലെ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ആന്തോളജി ചിത്രം 'മധുരം ജീവാമൃത ബിന്ദു' ഒടിടി റിലീസിനൊരുങ്ങുന്നു. സൈന പ്ലേയിൽ ഒക്ടോബർ 31ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ലാൽ, ദയാന ഹമീദ്, വഫാ ഖദീജ, പുണ്യ എലിസബത്ത്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, മാല പാർവ്വതി തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. സജാദ് കാക്കു, ഗിക്കു ജേക്കബ് പീറ്റർ, ശ്യാമപ്രകാശ് എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചത്. ഷംസു സായിബ, ജെനിത് കച്ചപ്പിള്ളി, പ്രിൻസ് ജോയ്, അപ്പു എൻ ഭട്ടതിരി എന്നിവരാണ് 'മധുരം ജീവാമൃത ബിന്ദു'വിന്റെ സംവിധായകർ. ആഷിക് ബാവ, ക്രിസ്റ്റി പറപ്പൂക്കരൻ, അർജുൻ രവീന്ദ്രൻ, എ വി അനൂപ് എന്നിവർ ചേർന്നാണ് ഈ ആന്തോളജി ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജെനിത് കച്ചപ്പിള്ളി, എസ് സഞ്ജീവ്, ജിഷ്ണു എസ് രമേശ് എന്നിവരാണ് തിരക്കഥ ഒരുക്കിയത്.
ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് 'ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര'. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഇപ്പോൾ ഒ.ടി.ടി റിലീസിന് തയ്യാറായിരിക്കുകയാണ്. ഒക്ടോബർ 31 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഇല്ലാതെ എത്തിയ ലോക ഇതുവരെ 300 കോടി കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങള്‍ ഉള്ള വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ബിഗ് ബജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും നിർണായക വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

