മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സേതുമാധവൻ വീണ്ടുമെത്തുന്നു; മോഹൻലാൽ ക്ലാസിക് ചിത്രം കിരീടം റീറിലീസിനൊരുങ്ങുന്നു
text_fieldsസിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽ മോഹൻലാൽ നായകനായ, മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ കിരീടം ഇപ്പോൾ റീറിലീസിനൊരുങ്ങുകയാണ്. 1989ൽ തിയേറ്ററുകളിലെത്തിയ ചിത്രം ഡോൾബി അറ്റ്മോസിൽ 4കെ ദൃശ്യഭംഗിയിൽ റീറിലീസിന് തയ്യാറാവുകയാണ്. മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന ചിത്രത്തിൽ സിനിമയുടെ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
36 വർഷങ്ങൾക്ക് ശേഷമാണ് സിനിമ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. കൃപാ ഫിലിംസിന്‍റെ ബാനറിൽ എൻ.കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമ്മിച്ചത്. മോഹന്‍ലാലനിനെ കൂടാതെ, തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിന്‍ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, തുടങ്ങി വലിയ താരനിര തന്നെ സിനിമയിലണിനിരന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

