സെന്തിലും അനുമോളും ഒന്നിക്കുന്ന 'ത തവളയുടെ ത' ഫെബ്രുവരി 14ന് തിയറ്ററുകളിൽ
text_fieldsസിനിമയുടെ പോസ്റ്റർ
ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിന്‍റെയും, 14/11 സിനിമാസ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്ന് നിർമിച്ച് നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ത തവളയുടെ ത'. ചിത്രത്തിന്‍റെ റിലീസ് അറിയിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റർ റിലീസായി. ഫെബ്രുവരി 14ന് ചിത്രം തിയറ്ററുകളിൽ എത്തും. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ബാലു എന്ന കൊച്ചു കുട്ടിയായി മാസ്റ്റർ അൻവിൻ ശ്രീനു ആണ് വേഷമിടുന്നത്. ബാലുവിന്റെ അമ്മയായ ഗംഗയായി അനുമോളും, ബാലുവിന്റെ അച്ഛൻ വിശ്വനാഥനായി സെന്തിലും അഭിനയിച്ചിരിക്കുന്നു. ഇവർക്ക് പുറമെ ആനന്ദ് റോഷൻ, ഗൗതമി നായർ, നെഹല, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്ണൻ, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. താര ഗ്രൂപ്പ് ഓഫ് കമ്പനിയും ബ്ലാക്ക് ഹാറ്റ് മീഡിയ ഹൗസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്ദീപ് തോമസ് മഞ്ഞളി, വിമേഷ് വർഗീസ് എന്നിവരാണ്.
കുട്ടികൾക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീർത്തുമൊരു ഫാന്‍റസിയിലൂടെ പോകുന്ന കുടുംബ ചിത്രമാണ് 'ത തവളയുടെ ത'. ചിത്രത്തിൽ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, സംഗീതം: നിഖിൽ രാജൻ മേലേയിൽ, രചന: ബീയാർ പ്രസാദ്, കലാസംവിധാനം: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്, മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, നിശ്ചല ഛായാഗ്രഹണം: ഇബ്സൺ മാത്യൂ, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി.എഫ്.എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പി.കെ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

