Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘സെൽഫി’യും മങ്ങി;...

‘സെൽഫി’യും മങ്ങി; ബോക്സ് ഓഫിസിൽ കിതച്ച് അക്ഷയ്കുമാർ ചിത്രം

text_fields
bookmark_border
Selfie movie review
cancel

ബോളിവുഡിൽ സൂപ്പർ താരം അക്ഷയ്കുമാറിന് കഷ്ടകാലം തുടരുന്നു. താരത്തിന്റെ തുടർച്ചയായ അഞ്ചാം ചിത്രവും ബോക്സോഫിസിൽ കിതക്കുകയാണ്. കഴിഞ്ഞയാഴ്ച ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ‘സെൽഫി’ 13.70 കോടി രൂപ മാത്രമാണ് ആകെ നേടിയതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ഒരു കോടി മാത്രമാണ് നേടാനായത്. മലയാളത്തിൽ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിലെത്തി സൂപ്പർ ഹിറ്റായ ‘ഡ്രൈവിങ് ലൈസൻസ്’ എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ് സെൽഫി. ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

രക്ഷാബന്ധൻ, രാം സേതു, സാമ്രാട്ട് ​പൃഥ്വിരാജ്, ബച്ചൻ പാണ്ഡെ എന്നീ ചിത്രങ്ങളുടെ പരാജയത്തിന് ശേഷമാണ് ‘സെൽഫി’ തിയറ്ററിലെത്തിയത്. തന്റെ ചിത്രങ്ങളുടെ പരാജയത്തിന് താൻ മാത്രമാണ് ഉത്തരവാദിയെന്നും തന്റെ കരിയറിൽ തുടർച്ചയായി 16 ചിത്രങ്ങൾ പരാജയപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അക്ഷയ്കുമാർ ദിവസങ്ങൾക്ക് മുമ്പ് പ്രതികരിച്ചിരുന്നു.

അതേസമയം, ഷാറൂഖ് ഖാൻ നായകനായ പത്താൻ ചരിത്രക്കുതിപ്പ് തുടരുകയാണ്. അടുത്തിടെ 1000 കോടി കലക്ഷൻ നേടിയ ചിത്രം റിലീസ് ചെയ്ത് 36ാം ദിനം ഇന്ത്യയിൽനിന്ന് മാത്രം 75 ലക്ഷം രൂപ നേടി. 77 ലക്ഷമായിരുന്നു ചൊവ്വാഴ്ചത്തെ കലക്ഷൻ. ആകെ 1023.5 കോടി ഇതുവരെ ആഗോള ബോക്സോഫിസിൽനിന്ന് നേടിയെന്നാണ് റിപ്പോർട്ടുകൾ.

Show Full Article
TAGS:Selfie MovieAkshay kumarBox Office Collection
News Summary - 'Selfie' also faded; Akshay Kumar's film flops in the box office
Next Story