'രണ്ട്' സിനിമയുടെ രണ്ടാം ടീസർ പുറത്തിറങ്ങി
text_fieldsകോഴിക്കോട്: 'രണ്ട്' സിനിമയുടെ രണ്ടാം ടീസർ പുറത്തിറങ്ങി. കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ആഴത്തിൽ തൊടുന്ന ദൃശ്യങ്ങളുമായാണ് ടീസർ പുറത്തിറങ്ങിയത്. ടൊവിനോ തോമസിന്റെ പേജിലൂടെയായിരുന്നു റിലീസ്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകൻ. അന്ന രേഷ്മ രാജൻ, ടിനിടോം, കലാഭവൻ റഹ്മാൻ, സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ, സുബീഷ്സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ, ബിനു തൃക്കാക്കര, രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ, ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ, മമിത ബൈജു, പ്രീതി എന്നിവരഭിനയിക്കുന്നു.
ബാനർ - ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം - പ്രജീവ് സത്യവ്രതൻ, സംവിധാനം - സുജിത് ലാൽ , ഛായാഗ്രഹണം - അനീഷ് ലാൽ ആർ. എസ്, കഥ, തിരക്കഥ, സംഭാഷണം - ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ടിനിടോം, മാനേജിംഗ് ഡയറക്ടർ - മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് വർക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാൽ, ആലാപനം - കെ കെ നിഷാദ്, ചമയം - പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , പി.ആർ.ഒ - അജയ് തുണ്ടത്തിൽ.

