Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ടി.ടി റിലീസിനൊരുങ്ങി സത്യനാഥനും ജാനേ ജാനും സെക്സ് എജ്യുക്കേഷനും...

text_fields
bookmark_border
ott
cancel

നിരവധി ചിത്രങ്ങളാണ് സെപ്റ്റംബർ രണ്ടാം വാരം ഒ.ടി.ടി റിലീസിനെത്തുന്നത്. ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ, കരീന കപൂറിന്റെ ജാനേ ജാൻ, സെക്സ് എജ്യുക്കേഷൻ സീസൺ ഫോർ എന്നിവയാണ് സെപ്റ്റംബർ‍‍‍‍‍ മൂന്നാം വാരം റിലീസിനെത്തിയിരിക്കുന്നത്. സൈജു കുറുപ്പിന്റെ പാപ്പച്ചൻ ഒളിവിലാണ് നസ്‌ലിൻ–മാത്യു ടീമിന്റെ 18 പ്ലസ്, നവാഗതരുടെ ഡിജിറ്റൽ വില്ലേജ് എന്നിവയാണ് കഴിഞ്ഞ ആഴ്ച റിലീസിനെത്തിയ മലയാള ചിത്രങ്ങൾ. ഹോളിവുഡിൽ നിന്നും സൂപ്പർഹിറ്റ് ചിത്രമായ ‘ബാർബി’ ആമസോൺ പ്രൈമിലും ആപ്പിൾ സ്റ്റോറിലും എത്തിയിട്ടുണ്ട്.

ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്‌ഷൻസിന്‍റെയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമിച്ച് ദിലീപ്-റാഫി കൂട്ടുകെട്ടിലൊരുങ്ങിയ കോമഡി എന്റർടെയ്നർ 'വോയ്സ് ഓഫ് സത്യനാഥൻ' ഇന്ന് മനോരമ മാക്സിലും കരീന കപൂർ നായികയാകുന്ന മിസ്റ്ററി ത്രില്ലർ 'ജാനേ ജാൻ' നെറ്റ്ഫ്ലിക്സിലും ഇറങ്ങും.

പാപ്പച്ചൻ ഒളിവിലാണ്,18 പ്ലസ്, ചിരഞ്ജീവി, തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഭോലാ ശങ്കർ,’റോക്കി ഓർ റാണി കി പ്രേം കഹാനി,ഡിജിറ്റൽ വില്ലേജ് എന്നിവയാണ് കഴിഞ്ഞ ആഴ്ച ഒ.ടി.ടിയിൽ റീലിസ് ചെയ്ത ചിത്രങ്ങൾ. പാപ്പച്ചൻ ഒളിവിലാണ് സൈന പ്ലേയിലും 18 പ്ലസ് സോണി ലിവ്വിലും ഭോല ശങ്കർ

നെറ്റ്ഫ്ലിക്സിലും റോക്കി ഓർ റാണി കി പ്രേം കഹാനിയും ഡിജിറ്റൽ വില്ലേജും ആമസോൺ പ്രൈമിലുമാണ് ഇറങ്ങുന്നത്. സെക്‌സ് എജ്യുക്കേഷൻ സീസൺ 4 ആണ് ഈ വർഷത്തെ റിട്ടേണിംഗ് ഷോകളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നത്. സെപ്റ്റംബർ 22 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ ഇറങ്ങും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Satyanathan and Jaane Jaan Sex Education ready for OTT release...
Next Story