Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്ന ബെന്‍ നായികയായ 'സാറാസ്' ജൂൺ 25 മുതൽ ആമസോണില്‍

text_fields
bookmark_border
സണ്ണി വെയിനാണ് ചിത്രത്തിൽ നായകവേഷം അവതരിപ്പിക്കുന്നത്
Saras Anna Ben
cancel

അന്ന ബെന്‍ നായികയായി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസിന്‍റെ റിലീസ് വിവിരങ്ങള്‍ പുറത്തുവിട്ടു.ആമസോണ്‍ പ്രൈമിൽ ജൂലൈ 25നാണ് ചിത്രം റിലീസ് ചെയ്യുക.

സണ്ണി വെയിനാണ് ചിത്രത്തിൽ നായകവേഷം അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

പി കെ മുരളീധരന്‍, ശാന്ത മുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് ഡോ. അക്ഷയ് ഹരീഷാണ്. ഷാന്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് റിയായി ബദർ.എന്നിവർ നിർവഹിക്കുന്നു.

'സാറ എന്ന അസ്സോസിയേറ്റ് ഡയറക്ടറുടെ കഥ പറയുന്ന ചിത്രമാണ് 'സാറാസ്'. സാറ സ്വന്തമായി ഒരു സിനിമ എന്ന മോഹവുമായി നടക്കുന്ന വ്യക്തിയാണ്. സാറയുടെ ജീവിതത്തെയും തീരുമാനങ്ങളെയും പറ്റിയാണ് കഥ. അതുകൊണ്ടാണ് ചിത്രത്തിന് 'സാറാസ്' എന്ന് പേരിട്ടതെന്ന് ജൂഡ് ആന്‍റണി പറഞ്ഞു.

പ്രശസ്‌ത തിരക്കഥാകൃത്തും അന്ന ബെന്നിന്‍റെ പിതാവുമായ ബെന്നി പി. നായരമ്പലവും ചിത്രത്തിന്‍റെ വേഷമിടുന്നുണ്ട്. അന്നയുടെ പിതാവായാണ് ബെന്നി പി. നായരമ്പലം വേഷമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Saras’ starring Anna Ben has been on Amazon since June 25th
Next Story