പ്രശസ്ത ഇന്ത്യൻ സെലിബ്രിറ്റി ലിസ്റ്റിൽ വിജയ്‌യെയും പ്രഭാസിനെയും പിന്നിലാക്കി ഈ യുവ നടി...
text_fieldsവിജയ്, പ്രഭാസ്
ഐ.എം.ഡി.ബി ഓരോ ആഴ്ചയിലും പോപുലറായ ഇന്ത്യൻ സെലിബ്രിറ്റികളുടെ ലിസ്റ്റ് പുറത്തു വിടാറുണ്ട്. രണ്ട് കോടിയിലധികം കാഴ്ചക്കാരുള്ള ഈ പേജിൽ ഇത്തവണ മുൻപന്തിയിൽ എത്തിയിരിക്കുന്നത് ഒരു യുവനടിയാണ്. വിജയ്‌യെയും പ്രഭാസിനെയും പിന്നിലാക്കിയാണ് യുവ താരം ഈ നേട്ടം കരസ്ഥമാക്കിയത്. ആ താരം മറ്റാരുമല്ല ധുരന്ധർ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സാറ അർജുനാണ്. ബോളിവുഡ് നടൻ രാജ് അർജുന്‍റെ മകളാണ് സാറ. ബാല താരമായി നിരവധി സിനിമകളിൽ എത്തിയ സാറ തന്‍റെ 20ാം വയസ്സിലാണ് രൺവീർ സിങിന്‍റെ നായികയായി ധുരന്ധറിൽ അഭിനയിക്കുന്നത്.
ഐ.എം.ഡി.ബി പുറത്തിറക്കുന്ന ഈ പട്ടിക ആരാധകരുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് നിർണയിക്കപ്പെടുന്നത്. കഴിഞ്ഞയാഴ്ച രണ്ടാം സ്ഥാനത്തായിരുന്ന സാറ ഈ വാരത്തിലെ റിപ്പോർട്ട് വന്നപ്പോൾ ഒന്നാം സ്ഥാനത്തെത്തി. വിജയ്, പ്രഭാസ്, അഗസ്ത്യ നന്ദ എന്നിവരെ പിന്തള്ളിയാണ് താരം ഈ സ്ഥാനം നേടിയത്. രണ്ടാം സ്ഥാനത്ത് ധുരന്ധർ സംവിധായകൻ ആദിത്യ ധർ ആണ്.
വിജയ് എട്ടാം സ്ഥാനത്താണ്. 12ാം സ്ഥാനത്ത് അഗസ്ത്യ നന്ദയും 15ാം സ്ഥാനത്ത് ഭാഗ്യശ്രീ ബോർസെ, 16ാം സ്ഥാനത്ത് സി.ബി ചക്രവർത്തി, 17ാം സ്ഥാനത്ത് യാമി ഗൗതം, 19ാം സ്ഥാനത്ത് പ്രഭാസ്, 22ാം സ്ഥാനത്ത് ശ്രീറാം രാഘവൻ, 24ാം സ്ഥാനത്ത് താര സുതാരിയ, 27ാം സ്ഥാനത്ത് ദിൻജിത് അയ്യത്തൻ, 30ാം സ്ഥാനത്ത് നിവിൻ, 42ാം സ്ഥാനത്ത് സിമർ ഭാട്ടിയ എന്നിവരാണ് പട്ടികയിലുള്ള മറ്റ് സെലിബ്രിറ്റികൾ.
2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഹിറ്റായ ചിത്രമാണ് ധുരന്ധർ. 21 ദിവസത്തിനുള്ളിൽ 1000 കോടിയായിരുന്നു ധുരന്ധറിന്‍റെ ആഗോള കലക്ഷൻ. ഏറെ റെക്കോഡുകൾ തകർത്ത ചിത്രം ജനുവരി 30ന് നെറ്റിഫ്ലിക്സിലെത്തും. ഡിസംബർ അഞ്ചിന് തിയറ്ററിൽ എത്തിയ ചിത്രം വളരെ കുറച്ചു ദിവസംകൊണ്ടാണ് അപ്രതീക്ഷിത വിജയം കരസ്ഥമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

