Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിത്യ മേനൻ പറയുന്നത് കേട്ട് വിഷമം തോന്നി, 'നോ' എന്ന് നേരത്തെ പറയാമായിരുന്നു -സന്തോഷ് വർക്കി

text_fields
bookmark_border
കഴിഞ്ഞ ആറു മാസമായി ഇവരെ വിളിച്ചിട്ടില്ല
santhosh Varkeys Reply About Nithya Menen comment
cancel

ഇനി നിത്യ മേനനുമായി ഒരു ബന്ധവുമില്ലെന്ന് സന്തോഷ് വർക്കി. തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. കഞ്ചനമാലയിലെ കാഞ്ചനയുടെ മെയിൽ വെർഷനാണ് താനെന്നും ആത്മാർത്ഥമായിട്ടാണ് നിത്യയെ പ്രണയിച്ചതെന്നും സന്തോഷ് പറഞ്ഞു. നിത്യയെ സ്നേഹിച്ചു എന്ന തെറ്റ് മാത്രമാണ് ഞാൻ ചെയ്തത്. എന്റെ ഒരുപാടു സമയവും പരിശ്രമങ്ങളും വെറുതെയായി. ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും കൂട്ടിച്ചേർത്തു.

സന്തോഷ് വർക്കിയുടെ വാക്കുകൾ...

നിത്യ മേനൻ തന്നെ കുറിച്ച് അഭിമുഖങ്ങളിൽ പറ‍യുന്നത് കേട്ടു. വളരെ വിഷമം തോന്നുന്നുണ്ട്. നിത്യാ മേനനോട് എനിക്കു പറയാനുള്ളത് എന്നെ വെറുതെ വിടാനാണ്. എന്റെ അച്ഛൻ മരിച്ചുപോയി. 72 വയസായ അമ്മക്ക് വേണ്ടിയാണ് ജീവിക്കുന്നത്. നിങ്ങളെ ആത്മാർഥമായി സ്നേഹിച്ചു എന്ന് അല്ലാതെ ഞാൻ വേറൊരു തെറ്റും ചെയ്‌തിട്ടില്ല. അനുഭവിക്കാനുള്ളത് മാക്സിമം അനുഭവിച്ചു. ഇനി ഗവേഷണത്തിൽ ശ്രദ്ധിക്കാൻ പോവുകയാണ്. സിനിമയുമായുള്ള ബന്ധവും ഞാൻ കുറക്കാൻ പോവുകയാണ്.

എന്റേത് അക്കാദമിക് ഫാമിലി ആണ്. എന്‍റേയും അവരുടേയും കുടുംബങ്ങൾ തമ്മിൽ ചേരില്ല. എന്റെ അച്ഛൻ എഎംഐ എന്നൊരു വലിയ പരീക്ഷ എഴുതിയ മനുഷ്യനാണ്. അതുപോലെ അമ്മ സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ആണ്. എന്റെ മൂത്ത സഹോദരി യുഎസിൽ ഡോക്ടറാണ്. അവരുടെ ഭർത്താവ് ശാസ്ത്രജ്ഞൻ ആണ്. രണ്ടാമത്തെ സിസ്റ്റർ ബെംഗളൂരുവിൽ മൈക്രോസോഫ്റ്റിൽ വർക്ക് ചെയ്യുന്നു- സന്തോഷ് വർക്കി പറഞ്ഞു.

കാഞ്ചനമാലയിലെ കാഞ്ചനയുടെ മെയിൽ വേർഷനാണ് ഞാൻ. ആത്മാർഥമായാണ് പ്രണയിച്ചത്. എന്റെ ഒരുപാടു സമയവും പരിശ്രമങ്ങളും വെറുതെയായി. ഇനി എനിക്ക് അവരുമായി ഒരു ബന്ധവുമില്ല. അവർ ആരാണെന്ന് ഇന്നലെയാണ് എനിക്കു മനസ്സിലായത്. അവർക്ക് ഇത് തമാശയാണ്. എനിക്ക് തമാശയല്ല. എനിക്കെതിരെ അവർ എഫ്ഐആർ ഇട്ടു, ഐപിഎസ് ഓഫീസർ നല്ല മനുഷ്യൻ ആയതുകൊണ്ട് എന്നെ വെറുതെ വിട്ടു. അല്ലെങ്കിൽ ജീവിതം പോയേനെ.

'നോ' എന്ന് ഇവർക്ക് നേരത്തേ പറയാമായിരുന്നു. അതാണ് പ്രശ്നമായത്. നിത്യയെ കാണാൻ ബെംഗളൂരു വരെ പോയിട്ടുണ്ട്. പക്ഷേ അന്ന് കാണാൻ കഴിഞ്ഞില്ല. അന്ന് നിത്യയുടെ വീട്ടുകാർ എനിക്കെതിരെ കേസ് കൊടുത്തു. കൂടാതെ മുപ്പത് സിമ്മിന്റെ കാര്യം പറയുന്നു, മുപ്പത് സിമ്മൊന്നും എന്റെ കൈയിലില്ല. അവരെ പലരും വിളിക്കുന്നുണ്ടാകും. ഞാൻ എത്രമാത്രം കഷ്ടപ്പെട്ടു. ഇനി ഒന്നിനും ഇല്ല. എന്റെ ജീവിതം ഫിലോസഫിക്കു വേണ്ടി മാറ്റിവയ്ക്കുകയാണ്.

കഴിഞ്ഞ നാലു മാസമായി നിങ്ങൾ എന്റെ മനസ്സിൽ ഇല്ല. ഇപ്പോൾ എന്താണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല. കഴിഞ്ഞ ആറു മാസമായി ഇവരെ വിളിച്ചിട്ടില്ല. ഇതിലെല്ലാം മീഡിയയുടെ കളിയാണ്. ഏറ്റവും വലിയ കള്ളന്മാർ മീഡിയക്കാർ ആണ്. എന്നെ വിറ്റ് അവർ എത്ര കാശ് ഉണ്ടാക്കി. എനിക്ക് ഇനിയൊരു കല്യാണവും വേണ്ട. എന്നെ ആളുകൾ സൈക്കോ എന്ന് വിളിക്കുന്നു. അവർക്കെതിരെ വേണമെങ്കിൽ എനിക്ക് കേസ് കൊടുക്കാം. സൈക്കോ ആണ് ആസിഡ് അറ്റാക്കും റേപ്പും ഒക്കെ ചെയുന്നത്. ഞാൻ അത് ചെയ്തോ? ഞാൻ ആത്മാർഥമായി അവരെ സ്നേഹിച്ചു. അതാണ് എന്റെ തെറ്റ്. 2009 ൽ തുടങ്ങിയ സ്നേഹമാണ്. ഇത്രയും നാൾ അത് നിന്നതു ട്രൂ ലവ് ആയതുകൊണ്ടാണ്.''-സന്തോഷ് വർക്കി യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

നിത്യ മേനൻ തന്റെ പുതിയ ചിത്രമായ 19(1)(a )യുടെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സന്തോഷ് വർക്കിയെ കുറിച്ച് പറഞ്ഞിരുന്നു. നല്ലത് പോലെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്തുവെന്നും നടി പറഞ്ഞു. ഇതിനുള്ള മറുപടിയായിട്ടാണ് സന്തോഷ് വീഡിയോ പങ്കുവെച്ചത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Santhosh Varkey's Reply About Nithya Menen comment, video went Viral
Next Story