മാസ്സ് ലുക്കിൽ സന്തോഷ് പണ്ഡിറ്റ്; ഞെട്ടിച്ച് 'ശാർദൂല വിക്രീഡിതം' ട്രെയിലർ പുറത്ത്
text_fieldsശാർദൂല വിക്രീഡിതത്തിൽ സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റിനെ നായകനാക്കി രാജേഷ് കാർത്തി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാർദൂല വിക്രീഡിതം. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏറെ നാളുകൾക്കുശേഷം വേറിട്ടൊരു ലുക്കിലാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്.
ചിത്രത്തിൽ ഡോൺ ബാബുരാജ് എന്ന കഥാപാത്രമായാണ് പണ്ഡിറ്റ് എത്തുന്നത്. മാസ്സ് ലുക്കിൽ ട്രെയിലറിൽ എത്തുന്ന താരത്തിന് ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. അധോലോകനായകനായി സിനിമയിലേക്കു തിരിച്ചുവരവ് നടത്തിയ താരത്തിന് കമന്‍റിലൂടെ ആളുകൾ പിന്തുണ നൽകി. ‘വിമർശകരെ വായടിപ്പിച്ചു കൊണ്ട് സന്തോഷേട്ടന്റെ തിരിച്ചുവരവ്’ എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ‘സന്തോഷേട്ടാ അടിച്ചു കേറി വായോ’ എന്നും ആരാധകർ കുറിക്കുന്നു.
ഒരു കാലത്ത് മലയാളത്തിൽ കുറഞ്ഞ ചിലവിൽ സിനിമയെടുത്ത് അതിനിരട്ടി ലാഭം ഉണ്ടാക്കിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. നിരവധി സൈബർ ആക്രമണങ്ങലും പരിഹാസവും താരം നേരിട്ടു. ഹാസ്യ രൂപേണ ആണെങ്കിൽ പോലും സന്തോഷ് പണ്ഡിറ്റ് സിനിമയിലെ പല ഗാനങ്ങളും ഡയലോഗുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ സംവിധായകനുപുറമെ നടനായി എത്തുന്ന താരത്തിന് നല്ല രീതിയിൽ സിനിമ മേഖലയിൽ തിളങ്ങാൻ സാധിക്കും എന്നാണ് ആരാധകർ പറയുന്നത്. നെഗറ്റിവ് പബ്ലിസിറ്റിയിലൂടെ ജനശ്രദ്ധ നേടിയ താരം പിന്നീട് വാർത്തകളിൽ നിറഞ്ഞത് ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും സാമൂഹികരാഷ്ട്രീയ വിഷയങ്ങളിലെ തന്റെ നിലപാടുകൾ കൊണ്ടുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

