'വൺലൈൻ കേട്ട് ത്രില്ലടിച്ചു'; വിജയിയുടെ വില്ലനായി സഞ്ജയ് ദത്ത്
text_fieldsകത്തി, മാസ്റ്റർ, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിജയ് യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ എത്തിയിരിക്കുകയാണ്.
ദളപതി 67 ൽ സഞ്ജയ് ദത്തും ഭാഗമാകും. വിജയ് യുടെ വില്ലനായിട്ടാണ് നടൻ എത്തുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ക്യാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ വൺലൈൻ കേട്ട് ത്രില്ലടിച്ചുവെന്നുള്ള സഞ്ജയ് ദത്തിന്റെ വാക്കുകളോടെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.
ഫെബ്രുവരി ആദ്യവാരം സിനിമയുടെ ചിത്രീകരണം കാശ്മീരിൽ ആരംഭിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണിത്. നിവിൻ പോളി, തൃഷ, ഗൗതം മേനോൻ, അർജുൻ, പ്രിയാ ആനന്ദ്, മൻസൂർ അലിഖാൻ എന്നിവരാണ് മറ്റു താരങ്ങൾ. അനിരുദ്ധ് സംഗീത സംവിധാനവും അൻപറിവ് സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. മനോജ് പരമഹംസയാണ് ഛായാഗ്രഹണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

