Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sanjay Dutt Gets Hurt Shooting For Kannada Movie
cancel

കന്നഡ സിനിമ ചിത്രീകരണത്തിന് ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് പരുക്ക്

text_fields
bookmark_border
സഞ്ജയ് ദത്തിന്റെ കൈമുട്ടിനും മുഖത്തും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍

കന്നഡ സിനിമ കെ.ഡിയുടെ ചിത്രീകരണത്തിന് ഇടയില്‍ ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് പരുക്ക്. ബെംഗളൂരു, മഗഡി റോഡിലെ സെറ്റില്‍ ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിന് ഇടയിലാണ് താരത്തിന് പരുക്കേറ്റത്. സഞ്ജയ് ദത്തിന്റെ കൈമുട്ടിനും മുഖത്തും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ഫൈറ്റ് മാസ്റ്റര്‍ ഡോക്ടര്‍ രവി വര്‍മയാണ് ഫൈറ്റ് കൊറിയോഗ്രാഫി ചെയ്യുന്നത്. താരത്തിന് പരുക്കേറ്റതോടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രാഥമിക ചികിത്സ തേടിയതിന് ശേഷം സഞ്ജയ് ദത്ത് വീണ്ടും അഭിനയിക്കാനെത്തി. സഞ്ജയ് ദത്തിന്റേത് സാരമായ പരുക്കല്ലെന്ന് കെ.ഡി സിനിമയുടെ പിആര്‍ ടീമും വ്യക്തമാക്കി. ധ്രുവ സര്‍ജ നായകനാവുന്ന സിനിമയാണ് കെ.ഡി ദി ഡെവില്‍. ശില്‍പ ഷെട്ടിയും സിനിമയിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പ്രേമിന്റെ സംവിധാനത്തില്‍ വരുന്ന ആക്ഷന്‍ ഡ്രാമ സിനിമയാണ് കെ.ഡി. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മിക്കുന്നത്. കന്നഡ, ഹിന്ദി, തമിഴ്, തെലുഗ്, മലയാളം ഭാഷകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും. സൂപ്പര്‍ഹിറ്റ് ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2ലെ സഞ്ജയ് ദത്തിന്റെ വില്ലന്‍ കഥാപാത്രം വലിയ ശ്രദ്ധനേടിയിരുന്നു. കെജിഎഫിന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന കന്നഡ സിനിമയാണ് കെഡി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanjay Dutt Gets Hurt Shooting For Kannada Movie 'KD
Next Story