സഞ്ജയ് ദത്തും ഷാറൂഖ് ഖാനും നേർക്കുനേർ; ജവാനിൽ ഒരുങ്ങുന്നത് ഉഗ്രൻ ആക്ഷൻ സീൻ
text_fieldsഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് ജവാൻ. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ ആദ്യവാരം തിയറ്ററുകളിൽ എത്തും. നയൻതാരയാണ് ജവാനിലെ നായിക. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്.
ജവാനിൽ നടൻ സഞ്ജയ് ദത്തും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെഗറ്റീവ് വേഷത്തിലാണ് നടൻ എത്തുന്നതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. നടൻ ജവാനിൽ ജോയിൻ ചെയ്തിട്ടുണ്ട്. വിജയ് ചിത്രമായ ലിയോയുടെ ലൊക്കേഷനിൽ നിന്നാണ് സഞ്ജയ് ദത്ത് മുംബൈയിലെ ലൊക്കേഷനിൽ എത്തിയത്. ജവാനിൽ ഷാറൂഖ് ഖാനോടൊപ്പം ഒരു ഉഗ്രൻ ആക്ഷൻ രംഗത്തിലാണ് നടൻ എത്തുന്നതെന്നാണ് അണിയറപ്രവർത്തകരെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
പത്താന് ശേഷം പുറത്തെത്തുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് ജവാൻ. ആക്ഷൻ -ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ജവാനിൽ തെന്നിന്ത്യൻ താരം വിജയ് സേതുപതിയാണ് വില്ലൻ കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ദങ്കിയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു എസ്.ആർ.കെ ചിത്രം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

