പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണി; പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് സാന്ദ്ര തോമസ്
text_fieldsസാന്ദ്ര തോമസ്
കൊച്ചി: സിനിമ നിർമാതാവ് സാന്ദ്ര തോമസിന് പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിൽനിന്ന് വധഭീഷണിയെന്ന് പരാതി. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. എന്നാൽ, പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് സാന്ദ്ര തോമസ് രംഗത്തെത്തി. കഴിഞ്ഞ മാർച്ച് 20നാണ് കേസിന് ആസ്പദമായ സംഭവം. ഒരു ഓൺലൈൻ മാധ്യമത്തിലെ അഭിമുഖത്തിൽ താൻ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഭീഷണിയുണ്ടായതെന്ന് സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയശേഷം റെനി ജോസഫ് ഫെഫ്ക പ്രൊഡക്ഷൻ കൺട്രോളർമാരുടെ 400ലധികം അംഗങ്ങളുള്ള വാട്സ്ആപ് ഗ്രൂപ്പിലും തനിക്കെതിരെ ഭീഷണി സന്ദേശമിട്ടെന്ന് അവർ കൂട്ടിച്ചേർത്തു. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ‘സാന്ദ്ര കൂടുതല്‍ വിളയണ്ട, നീ പെണ്ണാണ്. നിന്നെ തല്ലിക്കൊന്ന് കാട്ടില്‍ കളയും. പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് സിനിമയില്‍ വേണ്ട എന്നുപറയാന്‍ നീ ആരാണ്’ എന്നിങ്ങനെയാണ് ശബ്ദസന്ദേശത്തിലുള്ളത്. സാന്ദ്രയുടെ അച്ഛനെതിരെയും അസഭ്യപ്രയോഗം നടത്തിയിട്ടുണ്ട്.
ഫോണിൽ വീണ്ടും വിളിച്ച് ഭീഷണി തുടർന്നെന്ന് സാന്ദ്ര പറഞ്ഞു. അതിനിടെ, സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്സ് യൂനിയന്‍ അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

