Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാപ്പ്​ പറയണം, 200...

മാപ്പ്​ പറയണം, 200 കോടി നഷ്​ടപരിഹാരവും വേണം; അർണബിനും റിപബ്ലിക്​ ടിവിക്കുമെതിരെ മാനനഷ്​ടക്കേസ്​

text_fields
bookmark_border
മാപ്പ്​ പറയണം, 200 കോടി നഷ്​ടപരിഹാരവും വേണം; അർണബിനും റിപബ്ലിക്​ ടിവിക്കുമെതിരെ മാനനഷ്​ടക്കേസ്​
cancel

മുംബൈ: അന്തരിച്ച നടൻ സുശാന്ത്​ സിങ്​ രജ്​പുതി​െൻറ അടുത്ത സുഹൃത്തും നിർമാതാവുമായ സന്ദീപ്​ സിങ്​, വാർത്താ അവതാരകൻ അർണബ്​ ഗോസ്വാമിക്കും റിപബ്ലിക്​ ടിവിക്കുമെരെ മാനനഷ്​ടക്കേസ്​ നൽകി. അർണബ്​ ഗോസ്വാമിക്കും ചാനലിനുമയച്ച​ ലീഗൽ നോട്ടീസ്​ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്​. പണം തട്ടിയെടുക്കാനുള്ള ക്രിമിനൽ ഉദ്ദേശത്തോടെ റിപബ്ലിക്​ ടിവി അപകീർത്തികരമായ വാർത്തകൾ സംപ്രേക്ഷണം ചെയ്​തതായി ആറ്​ പേജുള്ള നോട്ടീസിൽ പറയുന്നുണ്ട്​.

സന്ദീപ്​ സിങ്ങി​െൻറ പ്രതിച്ഛായ പരസ്യമായി അപകീർത്തിപ്പെടുത്തിയതിനും ഇന്നുവരെ അർണബും റിപബ്ലിക്​ ടിവിയും അദ്ദേഹത്തിന്​ വരുത്തിയ നാശനഷ്​ടങ്ങൾക്കും 200 കോടി രൂപ നഷ്​ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്​. ജൂൺ 16ന്​ സുശാന്തിനെ മുംബൈയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയതിന്​ പിന്നാലെയാണ്​ ​സന്ദീപ് സിങ്​ വാർത്തകളിൽ നിറയുന്നത്​. വിവേക്​ ഒബ്രോയ്​ നായകനായ നരേന്ദ്ര മോദിയുടെ ബയോപിക്കി​െൻറ നിർമാതാവ്​ കൂടിയാണ്​ അദ്ദേഹം.

റിപബ്ലിക്​ ചാനലും അർണബും ടിവി ചർച്ചകളിലും പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകളിലും എല്ലാ ദിവസവും തെളിവില്ലാതെ സന്ദീപിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും വ്യാജ വാർത്തകൾ പടച്ചുവിടുകയാണെന്നും അദ്ദേഹത്തി​െൻറ അഭിഭാഷകൻ നോട്ടീസിൽ പറയുന്നു. സി.ബി.​െഎയും മറ്റ്​ ഏജൻസികളും നടത്തുന്ന അന്വേഷണങ്ങളിൽ മനഃപ്പൂർവ്വം ഇടപെടുകയാണെന്നും നോട്ടീസിൽ പരാമർശിക്കുന്നുണ്ട്​.


പണം നൽകിയില്ലെങ്കിൽ അപകീർത്തിപരവും തെറ്റായതുമായ വാർത്തകൾ നൽകുമെന്നും സുശാന്തി​െൻറ മരണത്തിന്​ വരെ കാരണക്കാരനാകുന്ന അവസ്ഥയിലേക്ക്​ എത്തിക്കുമെന്നും റിപബ്ലിക്​ ചാനലി​െൻറ ഒരു ജീവനക്കാരൻ സന്ദീപ്​ സിങ്ങിനെ വിളിച്ച്​​​ ഭീഷണിപ്പെടുത്തിയതായും നോട്ടീസിൽ പറയുന്നുണ്ട്​. പണം നൽകാത്തതിനാൽ ചാനൽ വ്യാജ വാർത്തകൾ നൽകൽ തുടർന്നെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു. ചാനൽ സന്ദീപ്​ സിങ്ങിനെ അപകീർത്തിപ്പെടുത്തിയെന്ന്​ പറയുന്ന 16 സന്ദർ​ഭങ്ങളും നോട്ടീസിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട്​.

റിപബ്ലിക്​ ടിവിയിലും അവരുടെ​ പ്രിൻറ്​, ഒാൺലൈൻ മീഡിയകളിലും സന്ദീപിനെതിരായി വന്ന എല്ലാ വാർത്തകളും ദൃശ്യങ്ങളും എത്രയും പെട്ടന്ന്​ പൂർണ്ണമായും നീക്കണമെന്നും അതോടൊപ്പം സന്ദീപിനെ മനഃപ്പൂർവ്വം അപകീർത്തിപ്പെടുത്തിയതിന് നിരുപാധികമായ പൊതു ക്ഷമാപണം രേഖാമൂലം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്​. ക്ഷമാപണത്തിൽ ക്ലയൻറിനെ കുറിച്ചുള്ള യഥാർഥ വസ്​തുതകൾ ഉൾപ്പെടുത്തണമെന്നും അഭിഭാഷകൻ വ്യക്​തമാക്കിയിട്ടുണ്ട്​.

View this post on Instagram

It's Payback time @republicworld #Defamation #EnoughIsEnough

A post shared by Sandip Ssingh (@officialsandipssingh) on


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arnab GoswamiRepublic TVsushant singh death
News Summary - Sandip Ssingh sends legal notice to Arnab Goswami and Republic TV
Next Story