പടക്കളത്തിനും എക്കോക്കും ശേഷം ഒരു ഫൺ ഫാന്റസി എന്‍റർടൈനറുമായി സന്ദീപ് പ്രദീപ്
text_fieldsസന്ദീപ് പ്രധീപ്
പടക്കളം എന്ന ചിത്രത്തിലൂടെ ജനപ്രിയനായ സന്ദീപ് പ്രദീപ് എക്കോ സിനിമയിലൂടെ വീണ്ടും മലയാളി പ്രേക്ഷകരെ ഞെട്ടിച്ച താരമാണ്. വളരെ പെട്ടന്നാണ് സന്ദീപ് മലയാള സിനിമ ഇന്‍റസ്ട്രിയിൽ തന്‍റേതായ ഇടം നേടിയെടുത്തത്. എക്കോ ഹിറ്റായതിനു പിന്നാലെ തന്‍റെ അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് താരമിപ്പോൾ.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമിക്കുന്ന കോസ്മിക് സാംസൺ ആണ് താരത്തിന്‍റെ പുതിയ ചിത്രം. മിന്നൽ മുരളി , ആർ.ഡി.എക്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്.
അഭിജിത് ജോസഫാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ 14ന് ആരംഭിക്കും. ഒരു ഫൺ ഫാന്റസി സിനിമയാണ് കോസ്മിക് സാംസൺ എന്നാണ് സന്ദീപ് പറയുന്നത്. 'സൂപ്പർഹീറോ അല്ല ഇതൊരു ഫാന്റസി സിനിമയാണ്. ചിൽ ചെയ്തു കാണാൻ കഴിയുന്ന ഒരു ഫൺ ഫാന്റസി സിനിമ. കഥാപാത്രമായി എക്കോയെപ്പോലെ ചിന്തിക്കേണ്ട കാര്യമൊന്നും ഈ സിനിമയിൽ ഉണ്ടാകില്ല', ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സന്ദീപ് പറഞ്ഞു.
2026 പകുതിയോടെ ചിത്രം തിയറ്ററിൽ എത്തും എന്നാണ് റിപ്പോർട്ട്. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. സൂപ്പർ ഹിറ്റായ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'കോസ്മിക് സാംസൺ'. മിന്നൽ മുരളിക്ക് ശേഷം, ഈ ചിത്രത്തിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

