Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആര്യൻ ഖാന്‍റെ...

ആര്യൻ ഖാന്‍റെ പരമ്പരയിലൂടെ അപകീർത്തിപ്പെടുത്തി; മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സമീർ വാങ്കഡെ, പണം കാൻസർ രോഗികൾക്ക്

text_fields
bookmark_border
ആര്യൻ ഖാന്‍റെ പരമ്പരയിലൂടെ അപകീർത്തിപ്പെടുത്തി; മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സമീർ വാങ്കഡെ, പണം കാൻസർ രോഗികൾക്ക്
cancel

ന്യൂഡൽഹി: ആര്യൻ ഖാന്‍ സംവിധാനം ചെയ്ത 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' എന്ന പരമ്പരയിലൂടെ തന്റെ പ്രശസ്തിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഐ.ആർ.എസ് ഉദ്യോഗസ്ഥനും മുൻ എൻ.സി.ബി സോണൽ ഡയറക്ടറുമായ സമീർ വാങ്കഡെ ഡൽഹി ഹൈകോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. നടൻ ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടൈൻമെന്റിനും നെറ്റ്ഫ്ലിക്സിനും എതിരെയാണ് കേസ് ഫയൽ ചെയ്തത്.

തെറ്റായതും അപകീർത്തികരവുമായ വിഡിയോ ആണ് പ്രൊഡക്ഷൻ ഹൗസും നെറ്റ്ഫ്ലിക്സും അവരുടെ ടെലിവിഷൻ പരമ്പരയുടെ ഭാഗമായി സംപ്രേഷണം ചെയ്തതെന്ന് ആരോപിച്ചാണ് വാങ്കഡെ ഹരജി സമർപ്പിച്ചിരിക്കുന്നത്. നഷ്ടപരിഹാരമായി രണ്ട് കോടി രൂപ അദ്ദേഹം ആവശ്യപ്പെട്ടു. അത് കാൻസർ രോഗികൾക്കായി ടാറ്റ മെമ്മോറിയൽ കാൻസർ ആശുപത്രിക്ക് സംഭാവന ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.

'മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ, തെറ്റിദ്ധരിപ്പിക്കുന്നതും നിഷേധാത്മകവുമായ ചിത്രീകരണം ഈ പരമ്പര പ്രചരിപ്പിക്കുന്നു. അതുവഴി നിയമ നിർവഹണ സ്ഥാപനങ്ങളിലുള്ള പൊതുജന വിശ്വാസം ഇല്ലാതാക്കുന്നു' എന്ന് വാങ്കഡെയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരിൽ ഒരാളായ അഡ്വക്കേറ്റ് ആദിത്യ ഗിരി അവകാശപ്പെട്ടു.

ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി കേസ് ബോംബെ ഹൈകോടതിയിലും മുംബൈയിലെ എൻ‌.ഡി‌.പി.‌എസ് സ്പെഷ്യൽ കോടതിയിലും പരിഗണനയിലിരിക്കെ, വാങ്കഡെയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പരമ്പരയെന്ന് ഹരജിയിൽ പറയുന്നു. പരമ്പരയുടെ ഉള്ളടക്കം വിവരസാങ്കേതിക നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും (ബി.എൻ.എസ്) വിവിധ വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും അശ്ലീലവും നിന്ദ്യവുമായ കാര്യങ്ങൾ ഉപയോഗിച്ച് ദേശീയ വികാരത്തെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഹരജിയിൽ പറയുന്നു.

ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട് 2021​ ഒക്​ടോബർ മൂന്നിനാണ്​ ആര്യൻ ഖാനെ അറസ്റ്റ്​ ചെയ്​തത്​. ആര്യന്‍റെ സുഹൃത്തുക്കളായ അർബാസ് മർചന്‍റ്, മുൺമുൺ ധമേച്ച എന്നിവരും പിടിയിലായിരുന്നു. 24 ദിവസമാണ് ആര്യൻ ആർതർ റോഡ് ജയിലിൽ കഴിഞ്ഞത്. ആര്യന്‍ ഖാന് ജാമ്യം ലഭിക്കാനായി നടി ജൂഹി ചൗള​ ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട് നൽകിയിരുന്നു.

കഭി ഖുഷി കഭി ഗം (2001) എന്ന ഹിന്ദി ചിത്രത്തിൽ ഷാരൂഖിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് താര പുത്രൻ ആദ്യമായ് ബോളിവുഡിൽ എത്തുന്നത്. ഇപ്പോൾ ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സീരിസിന്‍റെ സംവിധായകനായി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ അതിഥി താരങ്ങളായി ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സല്‍മാൻ ഖാൻ, രാജ്കുമാർ റാവു, സിദ്ധാന്ത് ചതുര്‍വേദി, അർജുൻ കപൂർ, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. പാപ്പരാസി കൾച്ചർ, നെപോട്ടിസം, രാഷ്ട്രീയം എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോവുന്നത്. ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും ചിത്രത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defamation caseIndia NewsAryan KhanSameer Wankhede
News Summary - Sameer Wankhede files case, Aryan Khan’s show in legal trouble
Next Story