Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസാമന്ത നായികയാകുന്ന...

സാമന്ത നായികയാകുന്ന യശോദയുടെ ചിത്രീകരണം പൂർത്തിയായി

text_fields
bookmark_border
samantha
cancel
Listen to this Article

സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ യശോദയുടെ ഒരു ഗാനം ഒഴികെയുള്ള ചിത്രീകരണം പൂർത്തിയായി. ഉടൻ തന്നെ സിനിമയുടെ ഡബ്ബിങ് ആരംഭിക്കും.

100 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് നിർമ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത ബജറ്റിലാണ് ഞങ്ങൾ യശോദ നിർമ്മിക്കുന്നത്. ഡബ്ബിംഗ് ഉടൻ ആരംഭിക്കും. ഈ മാസം 15 മുതൽ, ഞങ്ങൾ മറ്റ് ഭാഷകളിലേക്കുള്ള ഡബ്ബിംഗ് പൂർത്തിയാക്കും. കൂടാതെ, ഈ പാൻ-ഇന്ത്യൻ സിനിമയെ വലിയ തോതിൽ പ്രൊമോട്ട് ചെയ്യാനും പദ്ധതിയുണ്ട്. ഈ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ലോകമെമ്പാടും റിലീസിന് തയാറെടുക്കുമ്പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ സാമന്ത തികഞ്ഞ അർപ്പണബോധവും പ്രതിബദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഹൈ-ഒക്ടെയ്ൻ ആക്ഷൻ സീക്വൻസുകളിൽ. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്'-നിർമ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് കൂട്ടിച്ചേർത്തു.


ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ പ്രൊഡക്ഷൻ നമ്പർ 14 ആണ് നിർമ്മിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samantha
News Summary - Samantha starrer 'Yashoda' to be released soon
Next Story