Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടിക്കൊപ്പം;...

മമ്മൂട്ടിക്കൊപ്പം; സാമന്ത പങ്കുവെച്ച ചിത്രം ചർച്ചയാവുന്നു, പുതിയ സിനിമ?

text_fields
bookmark_border
Samantha Ruth Prabhu shares fan-favorite photo with Mammootty, sparking collaboration rumours
cancel

മ്മൂട്ടിയോടുള്ള ആരാധന പങ്കുവെച്ച് നടി സാമന്ത. ഇൻസ്റ്റഗ്രാമിൽ മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ടാണ് ആരാധന പങ്കുവെച്ചത്. 'ഏറ്റവും പ്രിയപ്പെട്ട' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള സാമന്തയുടെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തിന്റെ സൂചനയാണോ? എന്നാണ് ആരാധകർ ചോദിക്കുന്നത്.

' മറ്റൊരു പ്രിയപ്പെട്ട താരം' എന്ന് കുറിച്ചുകൊണ്ട് ഫഹദ് ഫാസിലിന്റെ ചിത്രവും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള പരസ്യ ചിത്രത്തിലെ ബോർഡിലെ ഫഹദിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ നടി കൊച്ചിയിലാണുള്ളത്.


മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമായ കാതലിനെ പ്രശംസിച്ച് സാമന്ത എത്തിയിരുന്നു. മമ്മൂട്ടി സാർ, നിങ്ങൾ ഹീറോയാണെന്നായിരുന്നു നടി പറഞ്ഞത്. 'മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്‍റെ ഹീറോയാണ് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് അത്രവേഗം പുറത്തു കടക്കാൻ എനിക്ക് ആവില്ല' സാമന്ത സോഷ്യൽമീഡിയയിൽ കുറിച്ചു.

ആരോഗ്യപ്രശ്നത്ത തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുത്ത നടി, ബിഗ് സ്ക്രീനിലേക്ക് തിരികെയെത്താൻ തയാറെടുക്കുകയാണ്. വിജയ് ദേവരകൊണ്ട ചിത്രമായ ഖുഷിയാണ് സമാന്തയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. വരുൺ ധവാൻ നായകനാകുന്ന സിറ്റഡേൽ എന്ന വെബ് സീരിസ് ആണ് ഇനി പുറത്തിറങ്ങാനുള്ള പുതിയ പ്രൊജക്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottySamantha Ruth Prabhu
News Summary - Samantha Ruth Prabhu shares fan-favorite photo with Mammootty, sparking collaboration rumours
Next Story