'കാതൽ' ഈ വർഷത്തെ മികച്ച ചിത്രം; മമ്മൂട്ടി എന്റെ ഹീറോ - സാമന്ത
text_fieldsകൊച്ചി: ഈ വർഷത്തെ മികച്ച ചിത്രമാണ് മമ്മൂട്ടി ചിത്രം 'കാതലെ'ന്ന് തെന്നിന്ത്യൻ നടി സാമന്ത. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയത്.
'മനോഹരമായ സിനിമയാണിത്. എല്ലാവരും ഈ സിനിമ കാണണം. മമ്മൂട്ടി സാർ, നിങ്ങളാണ് എന്റെ ഹീറോ, ജ്യോതിക ലൗ യൂ. ജിയോ ബേബി' -സാമന്ത കുറിച്ചു.
സ്വവർഗാനുരാഗം പ്രമേയമാകുന്ന ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച കാതൽ വേഫെറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്.
സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

