Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഭിനയരംഗത്ത് വീണ്ടും സജീവമായി സാമന്ത

text_fields
bookmark_border
Samantha Ruth Prabhu returns to sets of Kushi after months
cancel

അഭിനയരംഗത്ത് വീണ്ടും സജീവമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത. ഏറ്റവും പുതിയ ചിത്രമായ ഖുഷിയിൽ ജോയിൻ ചെയ്തു.ആക്ഷന്‍ ത്രില്ലര്‍ സീരിസായ 'സിറ്റഡലിന്റെ ഇന്ത്യന്‍ പതിപ്പിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നടി ഖുഷിയില്‍ ജോയിന്‍ ചെയ്തത്.

സെറ്റിലെത്തിയ സാമന്തയ്ക്ക് ചിത്രം നിര്‍മ്മിക്കുന്ന മൈത്രി മൂവി മേക്കേഴ്സ് ഗംഭീര വരവേല്‍പ്പ് നല്‍കി. താരം തെലുങ്ക് സിനിമാ മേഖലയില്‍ 13 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം അണിയറപ്രവര്‍ത്തകര്‍ കേക്ക് മുറിച്ചു ആഘോഷിച്ചു. വിജയ് ദേവരകൊണ്ടയാണ് ഖുഷിയിലെ നായകന്‍. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ 'മഹാനടി' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രം സംവിധാം ചെയ്യുന്നത്.'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുശിയ്ക്കായി സംഗീതം ഒരുക്കുന്നത്. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Samantha Ruth Prabhu returns to sets of Kushi after months
Next Story