വാടക ഗർഭം ധരിക്കുന്ന യുവതിയായി സാമന്ത; 'യശോദ'യുടെ ട്രെയിലർ ചർച്ചയാവുന്നു
text_fieldsസാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ യശോദയുടെ ട്രെയിലർ പുറത്ത് ഇറങ്ങി. തെലുങ്കില്‍ വിജയ് ദേവരകൊണ്ട, തമിഴില്‍ സൂര്യ, കന്നഡയില്‍ രക്ഷിത് ഷെട്ടി, മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഹിന്ദിയില്‍ വരുണ്‍ ധവാന്‍ എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്.
മറ്റൊരാൾക്ക് വേണ്ടി വാടക ഗർഭം ധരിക്കുന്ന യുവതിയായിട്ടാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്. നടൻ ഉണ്ണി മുകുന്ദനാണ് നായകൻ. നടിയുടെ കിടിലന്‍ ആക്ഷന്‍ സീക്വന്‍സുകളും കൂടെ ഉണ്ണി മുകുന്ദനും സാമന്തയും തമ്മിലുള്ള റൊമാന്റിക് സീനുകളും ട്രെയിലറിലുണ്ട്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.
സാമന്ത, ഉണ്ണി മുകുന്ദൻ എന്നിവരെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

