Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലവ് ട്രാക്ക് വിട്ട് ആക്ഷൻ രംഗങ്ങളുമായി സാമന്ത; യശോദയുടെ ത്രില്ലടിപ്പിക്കുന്ന ടീസർ പുറത്ത്

text_fields
bookmark_border
ഉണ്ണി മുകുന്ദനാണ് നായകൻ
Samantha Ruth Prabhu And  Unni Mukundan Movie  yashoda teaser went Viral
cancel

സാമന്ത, ഉണ്ണി മുകുന്ദൻ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമായ യശോദയുടെ ടീസർ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നു. ചിത്രത്തിൽ സാമന്ത ഗർഭിണി കഥാപാത്രമായാണ് നടി എത്തുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന യശോദയെ ടീസറിൽ കാണാം. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാനപെട്ട ചില രംഗങ്ങൾ ചേർത്താണ് ടീസർ നിർമിച്ചിരിക്കുന്നത്.

സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രതിഭാധനരായ ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. വളരെ ആത്മവിശ്വാസം ഉണ്ടെന്നും 5 ഭാഷകളിലായി ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംഗീതം: മണിശർമ്മ,സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികൾ: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, ക്യാമറ: എം.സുകുമാർ, കല: അശോക്, സംഘട്ടനം: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, പി ആർ ഒ : ആതിര ദിൽജിത്ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Samantha Ruth Prabhu And Unni Mukundan Movie yashoda teaser went Viral
Next Story