അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ വിറക്കുകയായിരുന്നു; മമ്മൂട്ടിയെക്കുറിച്ച് സാമന്ത
text_fieldsതന്റെ പ്രിയപ്പെട്ട താരം മമ്മൂട്ടിയാണെന്ന് നടി സാമന്ത. തെടുപുഴയിൽ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് മമ്മൂട്ടിയോടുള്ള ആരാധനയെക്കുറിച്ച് വെളിപ്പെടുത്തിയത്.ഏത് ഭാഷയിലായാലും ഇഷ്ടതാരങ്ങൾ മമ്മൂട്ടിയും ഫഹദ് ഫാസിലുമാണെന്നും താരം കൂട്ടിച്ചേർത്തു. ഒപ്പം മമ്മൂട്ടിക്കൊപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവവും നടി പങ്കുവെച്ചു. 'മമ്മൂക്കക്കൊപ്പം അടുത്തിടെ ഒരു പരസ്യത്തില്‍ അഭിനയിച്ചു. ഞാന്‍ വിറക്കുകയായിരുന്നു. കാരണം ഞാന്‍ അദ്ദേഹത്തിന്‍റെ വലിയ ആരാധികയാണ്'–സാമന്ത പറഞ്ഞു.
നേരത്തെ, മമ്മൂട്ടി- ജ്യോതിക എന്നിവർ പ്രധാനവേഷത്തിലെത്തിയ ജിയോ ബേബി ചിത്രമായ കാതലിനേയും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ച് സാമന്ത എത്തിയിരുന്നു. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാതലിനെക്കുറിച്ച് നടി പറഞ്ഞത്. മമ്മൂട്ടി സാർ, നിങ്ങൾ ഹീറോയാണെന്നായിരുന്നു നടി പറഞ്ഞത്. 'മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്‍റെ ഹീറോയാണ് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് അത്രവേഗം പുറത്തു കടക്കാൻ എനിക്ക് ആവില്ല' -സാമന്ത സോഷ്യൽമീഡിയയിൽ കുറിച്ചു.
ആരോഗ്യപ്രശ്നത്ത തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുത്ത നടി, ബിഗ് സ്ക്രീനിലേക്ക് തിരികെയെത്താൻ തയാറെടുക്കുകയാണ്. വിജയ് ദേവരകൊണ്ട ചിത്രമായ ഖുഷിയാണ് സാമന്തയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. വരുൺ ധവാൻ നായകനാകുന്ന സിറ്റഡേൽ എന്ന വെബ് സീരിസ് ആണ് ഇനി പുറത്തിറങ്ങാനുള്ള പുതിയ പ്രൊജക്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

