Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ആവേശം'...

'ആവേശം' വിട്ടുപോകുന്നില്ല; ഫഹദിന്റെ ചിത്രം കണ്ട് സാമന്ത

text_fields
bookmark_border
Samantha is in Aavesham hangover, asks fans to watch Fahadh Faasil-starrer
cancel

ഹദ് ഫാസിൽ ചിത്രം ആവേശത്തെ പ്രശംസിച്ച് നടി സാമന്ത റൂത്ത് പ്രഭു. ചിത്രം തന്നിൽ നിന്ന് വിട്ടുപോകുന്നില്ലെന്നാണ് നടി പറയുന്നത്. കൂടാതെ എല്ലാവരും ആവേശം കാണണമെന്നും പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആവേശത്തിന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.

ആവേശത്തിന്റെ സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെ അഭിനന്ദിക്കുന്നുണ്ട്. ജീനിയസ് എന്നാണ് സുഷിനെ വിശേഷിപ്പിച്ചത്. ചിത്രത്തിലെ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റിയും താരം പങ്കുവെച്ചു.


ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. പേര് പോലെ തിയറ്ററുകളിൽ ആവേശമാവുകയാണ് ചിത്രം. ഏപ്രിൽ 11ന് റിലീസ് ചെയ്ത ആവേശം 100 കോടിയിലേക്ക് അടുക്കുകയാണ്. 76 കോടിയാണ് ഒമ്പത് ദിവസത്തെ കളക്ഷൻ. അധികം വൈകാതെ തന്നെ ചിത്രം 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അഞ്ച് ദിവസം കൊണ്ടാണ് 50 കോടിയിലെത്തിയത്.

രോമഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് നായകനായെത്തിയ ചിത്രത്തിൽ ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fahadh FaasilSamantha Ruth Prabhu
News Summary - Samantha is in 'Aavesham' hangover, asks fans to watch Fahadh Faasil-starrer
Next Story