Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമാന്ത വീണ്ടും ആശുപത്രിയിലോ! സത്യാവസ്ഥ വെളിപ്പെടുത്തി വക്താവ്

text_fields
bookmark_border
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്ത പ്രചരിച്ചിരുന്നു
Samantha hospitalised in Hyderabad after Myositis diagnosis
cancel

സാമന്തയാണ് തനിക്ക് ബാധിച്ച അപൂർവ രോഗമായ മയോസൈറ്റിനെ കുറിച്ച് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് രോഗത്തെ കുറിച്ച് പറഞ്ഞത്. രോഗം മാറാൻ കുറച്ച് സമയമെടുക്കുമെന്നും നിലവിൽ ചികിത്സയിലാണെന്നും നടി പറഞ്ഞിരുന്നു. ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് രോഗവിവരം വെളിപ്പെടുത്തിയത്. അന്ന് സാമന്തക്ക് രോഗശാന്തി നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിരുന്നു.

കഴിഞ്ഞ ദിവസം സാമന്തയെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്ത പ്രചരിച്ചിരുന്നു. നടി അതീവ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകൾ വന്നു. ഇപ്പോഴിതാ പുറത്ത് വന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് നടിയുടെ വക്താവ്. ഹിന്ദുസ്ഥാൻ ടൈംസിനോട് ഇക്കാര്യം പറഞ്ഞത്.

സമാന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. എന്നാൽ വീട്ടിൽ വിശ്രമത്തിലാണ്. പുറത്ത് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണെന്നും ഇവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Samantha hospitalised in Hyderabad after Myositis diagnosis?
Next Story