Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആദ്യമായി പൊലീസുകാരനായി ദുൽഖർ; ത്രില്ലടിപ്പിച്ച്​ സല്യൂട്ട്​ ട്രെയിലർ
cancel

ആദ്യമായി പൊലീസുകാരനായി ദുൽഖർ; ത്രില്ലടിപ്പിച്ച്​ സല്യൂട്ട്​ ട്രെയിലർ

text_fields
bookmark_border

യുവ സൂപ്പർതാരം ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന റോഷൻ ആൻഡ്ര്യൂസ്​ ചിത്രം 'സല്യൂട്ടി'ന്‍റെ ട്രെയിലർ പുറത്തുവിട്ടു. അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ്​ ദുൽഖർ സല്യൂട്ടിൽ അവതരിപ്പിക്കുന്നത്.

ദുൽഖർ സൽമാന്‍റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസ്​ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്​ റോഷൻ ആൻഡ്ര്യൂസാണ്​. ബോബി – സഞ്ജയ് ആണ് തിരക്കഥ. ബോളിവുഡ് താരവും മോഡലുമായ ദിയാന പെന്‍റിയാണ്​ ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ. എഡിറ്റർ ശ്രീകർ പ്രസാദ്, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് , സിറിൽ കുരുവിള,സ്റ്റിൽസ് രോഹിത് ,പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Salute Movie Trailer Dulquer Salmaan Rosshan Andrrews
Next Story