സൽമാൻ ഖാന്റെ 'സിക്കന്ദർ' മാർച്ച് 30ന് തീയേറ്ററുകളിൽ, ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ
text_fieldsഒടുവിൽ കാത്തിരിപ്പ് അവസാനിപ്പിച്ച് സിക്കന്ദറിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൽമാൻ ഖാനും രശ്‌മിക മന്ദനായും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ മാർച്ച് 30ന് തിയേറ്ററിൽ എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. സാജിദ് നദിയാദ്‌വാല നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ.ആർ. മുരുഗദോസാണ്. സിനിയിലെ ഗാനങ്ങളും ടീസറും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. അതിനിടയിലാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
റിലീസ് പ്രഖ്യാപനത്തിനിടയിൽ നിർമ്മാതാക്കൾ സോഷ്യൽ മീഡിയ വഴി സൽമാൻ ഖാൻ സിക്കന്ദറായി അഭിനയിക്കുന്ന ഒരു പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. 'ഇന്ത്യയുടെ ഉത്സവങ്ങൾ ഇനി സിക്കന്ദറിനൊപ്പം ആഘോഷിക്കാം. ഇസ്ബാർ ആഘോഷം, ഹോഗ ട്രിപ്പിൾ, ഗുഡി പഡ്‌വ, ഉഗാദി, ഈദ് എന്നിവയോടനുബന്ധിച്ച് ഞങ്ങൾ വരുന്നു. 2025 മാർച്ച് 30ന് നിങ്ങളുടെ അടുത്ത തിയേറ്ററിൽ സിനിമ കാണാം.' എന്ന അടിക്കുറിപ്പും പോസ്റ്ററിനോടൊപ്പം പങ്കു വെച്ചിട്ടുണ്ട്.
മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽ സംസ്ഥാനങ്ങളിൽ പുതുവർഷാരംഭം കുറിക്കുന്ന ഗുഡി പഡ്‌വ, ഉഗാദി തുടങ്ങിയ ഉത്സവങ്ങൾ രാജ്യം ആഘോഷിക്കുന്നതിനാൽ, 2025 മാർച്ച് 30ന് സിക്കന്ദറിന്റെ റിലീസ് ഒരു ശുഭകരമായ അവസരമാണെന്ന് നിർമ്മാതാക്കൾ പറഞ്ഞു. കൂടാതെ ഈദിനോടനുബന്ധിച്ച് ഒരു പുത്തൻ വിരുന്നായിരിക്കും സിക്കന്ദറെന്ന് നിർമ്മാതാക്കൾ കൂട്ടി ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

