തിയറ്ററിൽ ചലനം ഉണ്ടാക്കിയില്ല; സൽമാൻ ഖാന്‍റെ 'സിക്കന്ദർ' ഒ.ടി.ടിയിലെത്തി
text_fieldsസൽമാൻ ഖാനെ നായകനാക്കി എ.ആർ മുരുകദോസ് സംവിധാനം ചെയ്ത ചിത്രമാണ് ഈദ് റിലീസായി തിയേറ്ററുകളിലെത്തിയ സിക്കന്ദർ. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായെത്തിയ സിക്കന്ദർ ഒ.ടി.ടിയിലെത്തി. നെറ്റ്ഫ്ലിക്ലിലൂടെയാണ് സിക്കന്ദർ സ്ട്രീം ചെയ്യുന്നത്. സഞ്ജയ് രാജ്കോട്ട് എന്ന കഥാപാത്രമായി സൽമാൻ ഖാൻ എത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. നാല് വർഷത്തിന് ശേഷം എ.ആർ മുരുകദോസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് സിക്കന്ദർ.
ബോളിവുഡിൽ ഏറ്റവും ഫാൻ ബേസുള്ള നടന്മാരിൽ ഒരാളാണ് സല്‍മാന്‍ ഖാന്‍. എന്നാല്‍ പലപ്പോഴും പല സിനിമകളിലെയും പരാജയങ്ങൾ സൽമാൻ ഖാനെയും ആരാധകരെയും നിരാശാരാക്കി. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന സിക്കന്ദറിനും ബോക്സ് ഓഫീസില്‍ കുലുക്കമുണ്ടാക്കാൻ സാധിച്ചില്ല. സൽമാൻ ഖാന്റെ പ്രകടനത്തിനും മുരുഗദോസിന്റെ മേക്കിങ്ങിനും വലിയ തോതിൽ വിമർശനം നേരിട്ടിരുന്നു.
റിലീസിന് മുമ്പ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായി. തമിഴ്‌റോക്കേഴ്‌സ്, തമിഴ്എം.വി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്.ഡി പ്രിന്റ് ആണ് പ്രചരിച്ചത്. സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ വലിയ താരനിരയാണ് സിക്കന്ദറിൽ അണിനിരക്കുന്നത്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിർമിച്ചത്. സന്തോഷ് നാരായണൻ ആണ് സിനിമക്കായി പശ്ചാത്തലസംഗീതമൊരുക്കിയത്. സന്തോഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

