Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാല ഹിരൺ വിവാദത്തിൽ സൽമാൻ ഖാന് തിരിച്ചടി; മറുപടി നൽകാൻ ഉത്തരവിട്ട് ഡൽഹി ഹൈകോടതി

text_fields
bookmark_border
കാല ഹിരൺ വിവാദത്തിൽ സൽമാൻ ഖാന് തിരിച്ചടി; മറുപടി നൽകാൻ ഉത്തരവിട്ട് ഡൽഹി ഹൈകോടതി
cancel

ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാനും ‘കാല ഹിരൻ: ദി ബാറ്റിൽ ഫോർ ലെഗസി’ ചിത്രത്തിന്റെ നിർമാതാക്കളും തമ്മിലുള്ള നിയമപ്രശ്നത്തിൽ നടന്റെ മറുപടി തേടി ഡൽഹി ഹൈകോടതി. ചിത്രത്തിന്റെ റിലീസിനെതിരെ സൽമാൻ ഖാൻ നൽകിയ കേസ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.

ജസ്റ്റിസ് അനൂപ് ജയറാം ഭംബാനിയാണ് ചൊവ്വാഴ്ച സൽമാൻ ഖാന് നോട്ടീസ് അയച്ചത്. ഒരേ വിഷയത്തിൽ താരം രണ്ട് വ്യത്യസ്ത ഹരജികൾ നൽകി സമാന്തര നിയമനടപടികൾ സ്വീകരിക്കുകയാണെന്നാണ് നിർമാതാക്കളുടെ പ്രധാന വാദം. ചിത്രത്തിന്റെ റിലീസും പ്രൊമോഷണൽ മെറ്റീരിയലുകളും തടയണമെന്ന് ആവശ്യപ്പെട്ട് സൽമാൻ ഖാൻ സമാനമായ ആവശ്യങ്ങൾ രണ്ട് വ്യത്യസ്ത നടപടികളിലൂടെ ഉന്നയിക്കുന്നുണ്ടെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു.

തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സൽമാൻ ഖാൻ നേരത്തെ നൽകിയ കേസിൽ 2025 ഡിസംബറിൽ താരത്തിന് അനുകൂലമായി ഇടക്കാല ഉത്തരവ് വന്നിരുന്നു. പിന്നീട് ഈ സിനിമക്കെതിരെ പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ട് മറ്റൊരു അപേക്ഷയും അദ്ദേഹം നൽകിയിരുന്നു. ഇത് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. തുടർന്ന് ചിത്രത്തിന്റെ ടീസറും സമൂഹമാധ്യമ പോസ്റ്റുകളും നീക്കം ചെയ്യാൻ കഴിഞ്ഞ ജൂലൈയിൽ ഹൈകോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ, 'കാല ഹിരൻ' സൽമാൻ ഖാന്റെ ജീവചരിത്രമല്ലെന്നും, കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട പൊതു സംഭവങ്ങൾ ചിത്രീകരിക്കുന്നതിൽ നിന്ന് നടന്റെ വ്യക്തിത്വ അവകാശങ്ങൾ ഉപയോഗിച്ച് തങ്ങളെ തടയാനാകില്ലെന്നുമാണ് നിർമാതാക്കളുടെ നിലപാട്. ഈ നിയമനടപടി അനാവശ്യമാണെന്നും ചിത്രത്തിന്റെ പോസ്റ്റർ അല്ലാതെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും പ്രൊഡ്യൂസർ അമിത് ജാനി വ്യക്തമാക്കി. തന്റെ പ്രശസ്തി തകർത്ത് വിവാദങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാനാണ് നിർമാതാക്കൾ ശ്രമിക്കുന്നതെന്നാണ് സൽമാൻ ഖാന്റെ ആരോപണം. സൽമാൻ ഖാന്റെ മറുപടി ലഭിച്ച ശേഷം കോടതി വിഷയം തുടർന്നും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salman Khan vs Kala Hiran: Delhi High Court seeks actor's response in legal battle
Next Story