ഗോഡ്ഫാദറിലെ അതിഥി വേഷത്തിന് സൽമാൻഖാന് ഓഫർ ചെയ്തത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം...
text_fieldsമോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫിറിന്റെ ഔദ്യോഗിക തെലുങ്ക് പതിപ്പാണ് ഗോഡ്ഫാദർ. ചിരഞ്ജീവി, നയൻതാര, സൽമാൻ ഖാൻ എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ഒക്ടോബർ 5നാണ് തിയറ്ററുകളിൽ എത്തിയത്. ബോളിവുഡ് താരം സൽമാൻ ഖാന്റെ ആദ്യത്തെ തെന്നിന്ത്യൻ ചിത്രം കൂടിയാണിത്
ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ച് സയ്ദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സൽമാൻ അവതരിപ്പിച്ചത്. ഈ അതിഥി വേഷത്തിന് നടന് നിർമാതാക്കൾ ഓഫർ ചെയ്തത് 20 കോടി രൂപയാണത്രേ. ടോളിവുഡ് മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ചിരഞ്ജീവിയുമായുള്ള അടുത്ത സൗഹൃദം പ്രമാണിച്ച് നടൻ ഫ്രീയായിട്ടാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്ഫാദർ. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

