Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യമായി ഇഷ്ടം തോന്നിയത് ടീച്ചറിനോട്; അധ്യാപികയുടെ നല്ലതിന് വേണ്ടി കരിയർ അവസാനിപ്പിച്ചു -സൽമാൻ ഖാൻ

text_fields
bookmark_border
കഭി ഈദ് കഭി ദീവാലിയാണ് പുതിയ ചിത്രം
Salman Khan Opens Up About His  Crush with  Teacher
cancel

ഇന്ത്യൻ സിനിമയിലെ ക്രോണിക് ബാച്ചിലറാണ് സൽമാൻ ഖാൻ. ബോളിവുഡിലെ ഒട്ടുമിക്ക താരറാണിമാർക്കൊപ്പവും സൽമാന്റെ പേര് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴും ബാച്ചിലറായി തുടരുന്ന സൽമാന്റെ ആദ്യ ക്രഷ് അദ്ദേഹത്തിന്റെ സ്കൂൾ ടീച്ചർ ആണ്. ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

സൈക്കിളിൽ അധ്യാപികയുടെ വീട്ടിൽ പോകുമായിരുന്നു. പിന്നീട് ടീച്ചർ സുഖമായി ഇരിക്കാൻ വേണ്ടി കരിയർ പോലും ഉപേക്ഷിച്ചു- സൽമാൻ മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അധ്യാപകദിനത്തോട് അനുബന്ധിച്ചാണ് നടന്റെ വാക്കുകൾ വീണ്ടും ഇടംപിടിക്കുന്നത്.

സാജിദ് നാദിയാദ് സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രം കഭി ഈദ് കഭി ദീവാലിയാണ് പുറത്ത് വരാൻ തയാറെടുക്കുന്ന നടന്റെ ഏറ്റവും പുതിയ ചിത്രം. യഷ് രാജ് ഫിലിംസിന്റെ ടൈഗർ 3, ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഗോഡ്ഫാദർ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. ഷാരൂഖ് ഖാൻ ചിത്രമായ പത്താനിലും നടൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salman Khan Opens Up About His Crush with Teacher
Next Story