Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാം; ലൈസൻസ് അനുവദിച്ച് മുംബൈ പൊലീസ്

text_fields
bookmark_border
ഒരു തോക്ക് കൈ വശം വെക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്
Salman Khan granted  Arms Licence  for  Self Protection
cancel

വധഭീഷണിയുടെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുളള ലൈസൻസ് അനുവദിച്ച് മുംബൈ പൊലീസ്. ജൂലൈ 22 നാണ് വധഭീഷണിയെ തുടർന്ന് ലൈസൻസിനായി അപേക്ഷിച്ചത്. പൊലീസ് കമീഷ്ണർ വിവേക് ഫാൻസാൽക്കറെ നേരിൽ കണ്ട് അപേക്ഷ നൽകുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ നടൻ താമസിക്കുന്ന സോൺ 9ന്റെ ചുമതലയുള്ള ഡി.സി.പിക്ക് ഇത് കൈമാറി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് നടന് ലൈസൻസ് ലഭിക്കുന്നത്.

ഒരു തോക്ക് കൈ വശം വെക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. എന്നാൽ ഏത് തോക്കാണ് നടൻ വാങ്ങുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസെവാലെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നടനും പിതാവ് സലിംഖാനും വധഭീഷണി സന്ദേശം ലഭിക്കുന്നത്. പ്രഭാത സവാരിക്ക് ശേഷം വിശ്രമിക്കാറുള്ള ബെഞ്ചിൽ നിന്നാണ് വധഭീഷണി മുഴക്കി കൊണ്ടുളള കത്ത് ലഭിക്കുന്നത്. മൂസെവാലയുടെ ​ഗതി നിങ്ങൾക്കമുണ്ടാവും എന്നായിരുന്നു കത്തിൽ. മെയ് 29 നായിരുന്നു മുസെവാല കൊല്ലപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salman Khan granted Arms Licence for Self Protection
Next Story