Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാൻ ഖാന് വിശ്രമം; രോഗശാന്തി നേർന്ന് ആരാധകർ

text_fields
bookmark_border
ബോളിവുഡിലെ ദീപാവലി ആഘോഷങ്ങൾക്കും സൽമാൻ പങ്കെടുത്തിരുന്നില്ല
Salman Khan faces dengue,  He  takes break From Movie
cancel

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നടൻ. ഡെങ്കിപ്പനിയെ തുടർന്നാണ് അവധി എടുത്തിരിക്കുന്നത്. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ജോലിയിൽ സജീവമാകുമെന്ന് നടനെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യപ്രശ്നത്തെ തുടർന്ന് ബോളിവുഡിലെ ദീപാവലി ആഘോഷങ്ങൾക്കും സൽമാൻ പങ്കെടുത്തിരുന്നില്ല. നടന് രോഗശാന്തി നേർന്ന് ആരാധകർ എത്തിയിട്ടുണ്ട്.

വിശ്രമത്തെ തുടർന്ന് ഈ ആഴ്ചത്തെ ബിഗ് ബോസ് വാരാന്ത്യം എപ്പിസോഡിൽ സൽമാൻ എത്തില്ലെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. നടന് പകരം കരൺ ജോഹറാകും വാരാന്ത്യം എപ്പിസോഡിൽ എത്തുക എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ബിഗ് ബോസ് ഒ.ടി.ടി അവതരിപ്പിച്ചിരുന്നത് കരൺ ജോഹർ ആയിരുന്നു.

ചിരഞ്ജീവിയുടെ ഗോഡ്ഫാദറിലാണ് നടൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ടൈഗർ 3, കിസി കാ ഭായ് കിസി ജാൻ, ഷാരൂഖ് ഖാന്റെ പഠാൻ എന്നിവയാണ് ഇനി പുറത്ത് വരാൻ തയാറെടുക്കുന്ന സൽമാൻ ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salman Khan faced dengue Fever, He takes break From Movie
Next Story