റാണിയെയും തമന്നയെയും ബോളിവുഡിന് സമ്മാനിച്ച നിർമാതാവ് സലിം അക്തർ അന്തരിച്ചു
text_fieldsറാണി മുഖർജി, തമന്ന ഭാട്ടിയ തുടങ്ങിയ താരങ്ങളുടെ ആദ്യകാല കരിയർ രൂപപ്പെടുത്തിയതിൽ പ്രധാന പങ്ക് വഹിച്ച പ്രശസ്ത ബോളിവുഡ് നിർമാതാവ് സലിം അക്തർ അന്തരിച്ചു. 82 വയസായിരുന്നു. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു.
1996ൽ സലിം അക്തർ നിർമിച്ച 'രാജാ കി ആയേഗി ബരാത്ത്' എന്ന ചിത്രത്തിലൂടെയാണ് റാണി മുഖർജി ഹിന്ദി സിനിമയിലേക്ക് വരുന്നത്. വർഷങ്ങൾക്ക് ശേഷം 2005ൽ, 'ചാന്ദ് സാ റോഷൻ ചെഹ്‌റ' യിലൂടെ തമന്ന ഭാട്ടിയയേയും സിനിമയിലെത്തിച്ചു. പിന്നീട് ഇരുവരും ബോളിവുഡ് അടക്കി വാഴുന്ന താരങ്ങളായി മാറി.
1980ലും 1990ലും അക്തർ തന്‍റെ അഫ്താബ് പിക്ചേഴ്സ് ബാനറിൽ നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ നിർമിച്ചു. ബത്‌വാര(1989), ലോഹ(1987), ഖയാമത്ത് (1983), ബാസി (1995), ഇസ്സത്ത് (1991), ഫൂൾ ഔർ അങ്കാർ (1993), ആദ്മി (1993), ബാദൽ (2000), ദൂത് കാ കർസ് (1990) തുടങ്ങിയ ചിത്രങ്ങൾ സലിം അക്തർ നിർമിച്ചവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

