Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപ് കുമാറിന്‍റെ ആരോഗ്യനില തൃപ്തികരം, വേഗം സുഖപ്പെടാൻ പ്രാർഥിക്കണമെന്ന് സൈറബാനു

text_fields
bookmark_border
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ജൂൺ 30ന് ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
Dilip-Kumar-Saira-Banu
cancel

മുംബൈ: മുതിർന്ന ബോളിവുഡ് നടൻ ദിലീപ് കുമാറിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഭാര്യയും നടിയുമായ സൈറബാനു. നടൻ പെട്ടെന്ന് സുഖപ്പെടുന്നതിനായി എല്ലാവരും പ്രാർഥിക്കണമെന്ന് സൈറ ബാനു ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

'ദൈവത്തിന്‍റെ കൃപയാൽ ദിലീപ് സുഖപ്പെട്ടുവരികയാണ്. ഇപ്പോഴും ആശുപത്രിയിലാണ്. ഇവിടെ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് നിങ്ങൾ എല്ലാവരും പ്രാർഥിക്കണം'- ട്വീറ്റിൽ പറയുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ജൂൺ 30ന് ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂണിൽ തന്നെ രണ്ടാംതവണയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

'ട്രാജഡി കിങ്' എന്ന് അറിയപ്പെട്ടിരുന്ന ദിലീപ് കുമാർ 60 വർഷത്തോളം ബോളിവുഡ് സിനിമയുടെ നിറസാന്നിധ്യമായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saira Banu says Dilip Kumar's health improving, urges to pray for early recovery
Next Story