Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപ് സാബ് ഇല്ലാത്ത പിറന്നാൾ സന്തോഷകരമായിരിക്കില്ല; ഓർമ പങ്കുവെച്ച് സൈറ ബാനു

text_fields
bookmark_border
ആഗസ്റ്റ് 23 ന് നടിയുടെ 78ാം ജന്മദിനമാണ്
ദിലീപ് സാബ് ഇല്ലാത്ത പിറന്നാൾ സന്തോഷകരമായിരിക്കില്ല;  ഓർമ പങ്കുവെച്ച് സൈറ ബാനു
cancel

പിറന്നാൾ ദിനത്തിൽ ഭർത്താവ് ദിലീപ് കുമാറുമായുളള ഓർമ പങ്കുവെച്ച് നടി സൈറ ബാനു. ആഗസ്റ്റ് 23 ന് നടിയുടെ 78ാം ജന്മദിനമാണ്.

ദിലീപ് സാബ് ഇല്ലാത്ത പിറന്നാൾ തനിക്ക് ഒരിക്കലും സന്തോഷകരമായിരിക്കില്ല. പിറന്നാളിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ദിലീപ് സാബിന്റെ ആരാധകരും അഭ്യുദയകാംക്ഷികളും എനിക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് സന്ദേശം അയച്ചു. അതിൽ ഞാൻ ഏറെ ഭാഗ്യവതിയാണ്. ആരാധകർക്കൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും പിറന്നാൾ ആശംസകൾ നേരുന്നുണ്ട്- സൈറ ബാന പറഞ്ഞു.

എന്റെ പിറന്നാൾ എപ്പോഴും ആഘോഷമാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പിറന്നാൾ ദിവസം പൂക്കൾ കൊണ്ട് വീട് മുഴുവൻ അലങ്കരിക്കാറുണ്ട്. അദ്ദേഹം നേരിട്ട് പോയാണ് പൂക്കൾ വാങ്ങാറുള്ളത്. പിന്നീട് എനിക്ക് വേണ്ടി വസ്ത്രങ്ങൾ വാങ്ങാനായി മുംബൈയിലെഎന്റെ പ്രിയപ്പെട്ട കടയിൽ പോകും. അവിടെ നിന്ന് മനോഹരമായ വസ്ത്രങ്ങൾ വാങ്ങും- സൈറ ബാനു കൂട്ടിച്ചേർത്തു.

ഭക്ഷണപ്രിയൻ എന്നതിൽ ഉപരി നല്ല പാചകക്കാരൻ കൂടിയാണ് അദ്ദേഹം. എന്റെ ജന്മദിനത്തിൽ ചില വിഭവങ്ങൾ പാകം ചെയ്യും. കുടുംബാംഗങ്ങളേയും സിനിമ മേഖലയിലെ സുഹൃത്തുക്കളേയുമൊക്കെ ക്ഷണിച്ച് വലിയൊരു വിരുന്ന് ഒരുക്കുമായിരുന്നു.ആ പാർട്ടി നേരം പുലരും വരെ നീണ്ടുനിൽക്കും. ഞങ്ങൾ എല്ലാവരും ഒത്തുചേർന്ന് അന്താക്ഷരിയും മറ്റും കളിക്കുമായിരുന്നു- സൈറ ബാനു ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saira Banu Open Up About Her Birthday Memory With Late Actor Dilip Kumar
Next Story