Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'പാപ്പച്ചൻ ഒളിവിലാണ്';...

'പാപ്പച്ചൻ ഒളിവിലാണ്'; സൈജു കുറുപ്പ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

text_fields
bookmark_border
Saiju kurup new movie Papachan olivilanu Titile Poster Out
cancel

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സിന്റോ സണ്ണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

സൈജു കുറുപ്പിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. ശ്രിന്ദയും ദർശനയും( സോളമന്റെ തേനീച്ചകൾ ഫെയിം) നായികമാർ.വിജയ രാഘവൻ , അജു വർഗീസ്, ജോണി ആന്റണി , കോട്ടയം നസീർ, ജോളി ചിറയത്ത്, ശരൺ രാജ്, ഷിജു മാടക്കര എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ജിബു ജേക്കബ്ബും ചിത്രത്തിൽ സുപ്രധാനമായ വേഷത്തിൽ എത്തുന്നുണ്ട്. ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറുടെ ജീവിത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഇയാളുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമ്മിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saiju Kurup
News Summary - Saiju kurup new movie Papachan olivilanu Titile Poster Out
Next Story