'പാപ്പച്ചൻ ഒളിവിലാണ്'; പോസ്റ്റർ ചർച്ചയാവുന്നു
text_fieldsസൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നു. സൈജു കുറുപ്പാണ് പാപ്പച്ചൻ എന്ന ലോറി ഡ്രൈവറെ അവതരിപ്പിക്കുന്നത്.
നാട്ടിലെ ഏവർക്കും പ്രിയപ്പെട്ടവനാണ് പാപ്പച്ചൻ.ലോറി ഡ്രൈവറായ പാപ്പച്ചൻ മാതാപിതാക്കളും, ഭാര്യയും കുട്ടികളുമൊക്കെയായി സന്തോക്ഷത്തോടെ കുടുംബജീവിതം നയിക്കുന്ന ഒരാളാണ്. എല്ലാക്കാര്യങ്ങളിലും മുമ്പിൽ നിൽക്കുന്ന പാപ്പച്ചന്റെ തിരോധാനം നാട്ടിലെ ഏറ്റവും വലിയ പ്രശ്നവുമായി മാറുന്നു. ഇതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം.
ശ്രിന്ദയും, ദർശനയുമാണ് ( സോളമൻ്റെ തേനീച്ചകൾ ഫെയിം )നായികമാരായി എത്തുന്നത്.വിജയരാഘവൻ, അജു വർഗീസ്, ജഗദീഷ്, ജോണി ആൻ്റണി, കോട്ടയം നസീർ, ശിവജി ഗുരുവായൂർ ,ജോളി ചിറയത്ത്, ശരൺ രാജ് ഷിജു മാടക്കര (കടത്തൽ താരൻ ഫെയിം) വീണാ നായർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗാനങ്ങൾ - ഹരി നാരായണൻ - സിൻ്റോസണ്ണി, സംഗീതം - ഔസേപ്പച്ചൻ,ഛായാ ഗ്രഹണം - ശ്രീജിത്ത് നായർ, എഡിറ്റിംഗ് - രതിൻ രാധാകൃഷ്ണൻ. ബ്ലെസ്സിയുടെ കളിമണ്ണിലൂടെ രംഗത്തെത്തിയ തോമസ് തിരുവല്ലായാണ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്. വാഴൂർ ജോസ്. ഫോട്ടോ - അജീഷ് സുഗതൻ'
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

